FootballIndian Super LeagueKBFCSports

‘ദയവ് ചെയ്ത് അവനെ ഇനി ഇലവനിൽ ഇറക്കരുത്’: ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അഭ്യർത്ഥന

ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ നായകനായി കളിച്ച ഫ്രഡി ഒരു നായകന്റെ മികവ് കാണിച്ചില്ല എന്നത് മാത്രമല്ല, ഒരു ഡിഫൻസീവ് മിഡ്ഫീൽഡറുടെ മികവും കാണിച്ചില്ല.

രണ്ട് തരം ഡിഫൻസീവ് മിഡ്ഫീൽഡർമാരാണ് ഫുട്ബാളിൽ പൊതുവെ ഉള്ളത്. ഒന്നാമത്തേത് കളി കൃത്യമായി റീഡ് ചെയ്ത് മുന്നേറ്റത്തിലേക്ക് കൃത്യമായ പാസുകൾ നൽകുകയും ഡിഫൻസിനെ സഹായിക്കുകയും ചെയ്യുന്ന മിഡ്‌ഫീൽഡർമാർ. രണ്ടാമത്തേത് ഡിഫൻസിനെ കൂടുതൽ സഹായിച്ച് ഫിസിക്കലായി മധ്യനിര കൈകാര്യം ചെയ്യുന്ന അവസരം കിട്ടിയാൽ കിടിലൻ ലോങ്ങ് റേഞ്ചർ ഗോളുകൾ നേടുന്ന ഡിഫൻസീവ് മിഡ്ഫീൽഡർമാർ.

എന്നാൽ, ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസീവ് മിഡ്ഫീൽഡറായി കളിക്കുന്ന ഫ്രഡി ഇതിൽ ഏത് ഗണത്തിൽ പെട്ട ഡിഫൻസീവ് മിഡ്ഫീൽഡറാണെന്ന് ചോദിച്ചാൽ അതിന് കൃത്യമായ ഉത്തരമില്ല. എന്നാൽ മുകളിൽ പറഞ്ഞ 2 ഗണത്തിലും ഉൾപെടുത്താൻ കഴിയാത്ത മിഡ്ഫീൽഡറാണ് താനും(Freddy Lallawmawma performance analysis).

ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ നായകനായി കളിച്ച ഫ്രഡി ഒരു നായകന്റെ മികവ് കാണിച്ചില്ല എന്നത് മാത്രമല്ല, ഒരു ഡിഫൻസീവ് മിഡ്ഫീൽഡറുടെ മികവും കാണിച്ചില്ല.

ഗോളടിക്കാൻ അവസരം ലഭിച്ച ഫ്രഡി അതൊക്കെയും ഗോൾ പോസ്റ്റിന് എത്രയോ മുകളിൽ പന്തടിച്ച് കളഞ്ഞ ഫ്രഡിയെ നമ്മൾ കണ്ടു. കൂടാതെ മിഡ്ഫീൽഡിൽ ഫ്രഡിയുടേതായി ഒരു ക്രിയേറ്റിവ് നീക്കവും കണ്ടില്ല. അതിനാൽ തന്നെ താരത്തെ ഇനിയുള്ള മത്സരങ്ങളിൽ കളത്തിലിറക്കരുത് എന്ന അഭ്യർത്ഥനയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ സമൂഹ മാധ്യമത്തിൽ കുറിക്കുന്നത്.

സാഹിൽ ടവോറ അൺഫിറ്റ് ആയത് കൊണ്ട് മാത്രമാണ് ഫ്രഡി ഇപ്പോഴും ഡിഫൻസീവ് മിഡ്ഫീൽഡറായി കളിക്കുന്നത്. ടവോറ മാച്ച് ഫിറ്റ്നസ് നേടിയാൽ ഫ്രഡിയുടെ മോശം കളി ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കാണാതിരിക്കാനാവും.

ALSO READ:

English Summary: A detailed Freddy Lallawmawma performance analysis reveals fans’ dissatisfaction with his midfield display as Kerala Blasters captain, with supporters demanding Sahil Tavora’s early return to the starting XI.