ഏതൊരു ഫുട്ബാൾ ക്ലബ്ബിന്റെയും വളർച്ചയ്ക്ക് അവിടുത്തെ ഭരണസംവിധാങ്ങൾ നൽകുന്ന പിന്തുണ വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ഇന്ത്യ പോലെ ഫുട്ബാൾ ക്ലബ്ബുകൾ വികസിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ.
യൂറോപ്യൻ ക്ലബ്ബുകൾക്ക് സ്വയം സാമ്പത്തിക ഭദ്രതയുള്ളതിനാൽ അവർക്ക് സർക്കാർ പിന്തുണ അത്ര ആവശ്യമില്ലായിരിക്കാം. എന്നാൽ ഇന്ത്യയിലെ ക്ലബ്ബുകൾക്ക് അത് അത്യാവശ്യമാണ്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ക്ലബ്ബുകൾക്ക് അവിടുത്തെ സർക്കാരുകൾ വലിയ പിന്തുണ നൽകുന്നുണ്ട്. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്സിന് ലഭിക്കാതിരുന്നതും അത്തരമായൊരു പിന്തുണയാണ്. വിഡി സതീശന്റെ കീഴിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും വരെ.
ബ്ലാസ്‌റ്റേഴ്‌സിനെ ചേർത്ത് പിടിക്കുന്ന യുഡിഎഫ് സർക്കാർ

കേരളാ ബ്ലാസ്റ്റേഴ്സിന്റെ തുടക്കം 2014 ലായിരുന്നു. അന്ന് ഉമ്മൻ ചാണ്ടി സർക്കാർ ബ്ലാസ്റ്റേഴ്സിന് ശക്തമായ പിന്തുണ നൽകിയിരുന്നു.
എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത് മുതൽ കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായി തുടങ്ങി. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കലൂരിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം വാടകമായുമായി ബന്ധപ്പെട്ട തർക്കങ്ങൾ.
കേരളാ സർക്കാരിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് വലിയ വാടകയായിരുന്നു നൽകേണ്ടി വന്നത്.
എന്നാൽ വാടക ഒരു തർക്കമായി മാറിയത്, ഇതേ ഗ്രൗണ്ടിൽ മത്സരിക്കുന്ന സൂപ്പർ ലീഗ് കേരളാ ക്ലബായ ഫോർസാ കൊച്ചിക്ക് 3 ലക്ഷം വാടകയും കേരളാ ബ്ലാസ്റ്റേഴ്സിന് 9 ലക്ഷം വാടകയും ഈടാക്കിയതോടെയാണ്.
ഇതോടെയാണ് ബ്ലാസ്റ്റേഴ്സും കലൂർ സ്റ്റേഡിയം നടത്തിപ്പുകാരായ ജിസിഡിഎയും തമ്മിൽ പ്രത്യക്ഷ തർക്കം തുടങ്ങുന്നത്.
ഒരേ സ്റ്റേഡിയത്തിൽ രണ്ട് ക്ലബ്ബുകൾക്ക് രണ്ട് തരം വാടക ഈടാക്കുന്നത് ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും ഒരിക്കലും സ്വീകരിക്കാൻ കഴിയുന്ന നിലപാടലായിരുന്നു.
എന്നാൽ വിഡി സതീശൻ സർക്കാർ അധികാരത്തിലേറിയ ആദ്യ സീസണിൽ ഈ പ്രശ്നത്തിന് പരിഹാരമായിരിക്കുകയാണ്. ഒരു കോടി ഡെപ്പോസിറ്റ് തുകയും, 8 മുതൽ 9 ലക്ഷം വരെ വാടകയുമായിരുന്നു ജിസിഡിഎ ഇത്തവണ ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടത്.
ഇതേ ഗ്രൗണ്ടിൽ ഇതേ സീസണിൽ കളിക്കുന്ന ഫോർസാ കൊച്ചിയുടെ വാടക 2 ലക്ഷം മാത്രമാണ് എന്നത് ഓർക്കണം.
വാടക കുറയ്ക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി കെഎം ഷാജിക്ക് കത്തയച്ചതോടെ വിഷയത്തിൽ വിഡി സർക്കാർ ഇടപെട്ടു. എറണാകുളം എംഎൽഎ ടിജെ വിനോദിലൂടെ വിഡി സർക്കാർ കേരളാ ബ്ലാസ്റ്റേഴ്സിന് ഈടാക്കിയ വാടക തുക കുത്തനെ കുറച്ചു.
ഒരു കോടി ഡെപ്പോസിറ്റ് തുക 25 ലക്ഷമാക്കിയും 9 ലക്ഷം എന്ന വാടക 3 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇത് വലിയൊരു ആശ്വാസമാണ്.
കാരണം സ്റ്റേഡിയം വാടകയിൽ ലാഭിക്കാവുന്ന തുക അവർക്ക് മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവും.
കഴിഞ്ഞ 10 വർഷമായി ഇടത് സർക്കാർ ഒരു രൂപ പോലും വാടക ഇനത്തിൽ കുറയ്ക്കാൻ തയ്യാറാവാത്ത സ്റ്റേഡിയം ആണ് വിഡി സർക്കാർ ബ്ലാസ്റ്റേഴ്സിന് അനുകൂലമാക്കി നൽകിയത്.
കേവലം സ്റ്റേഡിയം വാടക മാത്രമല്ല, ബ്ലാസ്റ്റേഴ്സിന്റെ ട്രയൽ തടഞ്ഞ ഒരു ഇടത് പക്ഷ എംഎൽഎ കൂടിയുണ്ടായിരുന്നു എന്നത് ഇടത് സർക്കാരിന്റെ ബ്ലാസ്റ്റേഴ്‌സ് വിരോധത്തിന്റെ മറ്റൊരു തെളിവാണ്.
ALSO READ:
- ഗ്രീൻ ബെഞ്ചിൽ: മുംബൈയ്ക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ അറിയാം…
- ‘അവൻ അസാധ്യ ടാലന്റുള്ള താരം’: ബ്ലാസ്റ്റേഴ്‌സ് താരത്തെ പറ്റി ആഷ്ലി
- KBFC VS MCFC: രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരിക്കിന്റെ പിടിയിൽ: സ്ഥിരീകരിച്ച് ആഷ്ലി
English Summary: Government intervention has resolved the Kerala Blasters stadium rent issue, significantly reducing deposit fees and per-match charges at Kaloor Stadium.
