FootballIndian Super LeagueKBFCSports

KBFC VS MCFC: രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരിക്കിന്റെ പിടിയിൽ: സ്ഥിരീകരിച്ച് ആഷ്‌ലി

സീസണിലെ ആദ്യ ഹോം മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുകയാണ്. ഒക്ടോബർ 25 ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7:30 നാണ് മത്സരം. മത്സരത്തിന് മുന്നോടിയായി ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ 2 താരങ്ങൾ നിലവിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ പരിക്കിന്റെ പിടിയിലാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡ്.

പ്രതിരോധ താരം ബികാഷ് യുംനമാണ് പരിക്കിന്റെ പിടിയിലുള്ളത്. താരത്തിന്റെ പരിക്ക് നേരത്തെ തന്നെ പരിശീലകൻ സ്ഥിരീകരിച്ചിരുന്നെവങ്കിലും മുംബൈയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ അദ്ദേഹം വീണ്ടുമത് സ്ഥിരീകരിക്കുകയായിരുന്നു.

KBFC VS MCFC
Ramhlunchhunga (Image Credit: Kerala Blasters FC)

പരിക്കിന്റെ പിടിയിലുള്ള രണ്ടാമത്തെ താരം റാംഹ്‌ലുൻചുങ്കയാണ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ മുന്നേറ്റ താരമാണ് ചുങ്ക. ഈ സീസണിൽ ഇത് വരെ അദ്ദേഹം ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം നടത്തിയില്ല. മുംബൈയ്ക്ക്തിരെയും അതുണ്ടാവില്ല എന്നത് തന്നെയാണ് ആഷ്‌ലി സ്ഥിരീകരിക്കുന്നത്.

ALSO READ:

English Summary: Ahead of KBFC VS MCFC, coach Ashley Westwood confirmed that Bikash Yumnam and Ramhlunchungunga are ruled out due to injuries.