FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്സിനെതിരെ ഞങ്ങളുടെ 2 താരങ്ങൾ കളിച്ചേക്കില്ല: സ്ഥിരീകരിച്ച് മുംബൈ പരിശീലകൻ

Kerala Blasters vs Mumbai City FC injury updates: സീസണിലെ മൂന്നാം മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. ഒക്ടോബർ 25 ന് രാത്രി 7:30 ന് കൊച്ചിയിൽ മുംബൈയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമങ്കം.

സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം കൂടിയാണിത്. അറബ് ഉടമസ്ഥതയിൽ ആദ്യമായി കൊച്ചിയിലെത്തുന്ന ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം കാണാൻ ടിക്കറ്റുകളെല്ലാം വിറ്റ് തീർന്നിരിക്കുകയാണ്.

കൊച്ചിയിലെ ആദ്യ പോരാട്ടത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ഒരു ശുഭവാർത്ത കൂടി ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെത്തുകയാണ്. മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയുടെ 2 പ്രധാന താരങ്ങൾ പരിക്ക് മൂലം കളിക്കില്ലെന്ന വാർത്തയാണ് ബ്ലാസ്റ്റേഴ്‌സ് ശുഭകരമാവുന്നത്.

മത്സരത്തിൽ കളിക്കാൻ സാധ്യതയില്ലാത്ത മുംബൈയുടെ 2 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

മുംബൈയുടെ മുന്നേറ്റനിരയിലെ 2 താരങ്ങൾ കളിച്ചേക്കില്ല (Kerala Blasters vs Mumbai City FC injury updates)

Kerala Blasters vs Mumbai City FC injury updates
Mumbai City Fc Winger Vikram Partap Singh (Image Credit: Indian Super League)

മുംബൈയുടെ കൊളംബിയൻ ഫോർവെർഡ് വിലമർ ജോർദാൻ ഗിൽ, ഇന്ത്യൻ വിങ്ങർ വിക്രം പ്രതാപ് സിങ് എന്നിവർ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇരുവരും പരിക്കിന്റെ പിടിയിലാണ്. കൂടാതെ മുംബൈ പരിശീലകൻ മനോലോ മാർക്കസ് തന്നെയാണ് ഇരു താരങ്ങളും അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല കാര്യം സ്ഥിരീകരിച്ചത് എന്നതും ബ്ലാസ്റ്റേഴ്സിന് അനുകൂല ഘടകമാണ്.

അതേ സമയം, സീസണിൽ മോശം പ്രകടനത്തിലൂടെയാണ് മുംബൈ കടന്ന് പോകുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ ഐഎസ്എല്ലിലെ പുതുമുഖക്കാരായ ചർച്ചിൽ ബ്രദേഴ്സിനെതിരെ പരാജയപ്പെട്ട അവർക്ക് ഇന്നലെ പഞ്ചാബ് എഫ്സിക്കെതിരെയും വിജയിക്കാനായില്ല.

പഞ്ചാബിനെതിരെ 65 ആം മിനുട്ടിൽ ലീഡെടുത്ത മുംബൈയ്ക്ക് അവസാന മിനുട്ടിൽ ഗോൾ വഴങ്ങേണ്ടി വന്നതോടെ സമനിലയിൽ തൃപ്തിപെടേണ്ടി വന്നു.

സീസണിൽ കളിച്ച 2 മത്സരങ്ങളിലും ഒരൊറ്റ ഓപ്പൺ ഗോൾ നേടാനും ഇത് വരെ മുംബൈയ്ക്ക് സാധിച്ചിട്ടില്ല. ചർച്ചിലിനെതിരെയും പഞ്ചാബിനെതിരെയും അവർ ഗോൾ നേടിയത് പെനാൽറ്റിയിലൂടെയാണ്.

ഇത്തരത്തിൽ മോശം പ്രകടനത്തിലൂടെ കടന്ന് പോകുമ്പോഴാണ് ബ്ലാസ്റ്റേഴ്സിനെതിരെ അവരുടെ 2 പ്രധാന മുന്നേറ്റ താരങ്ങൾ കളിക്കില്ല എന്നത് ബ്ലാസ്റ്റേഴ്സിന് അനുകൂലഘടകമാവുന്നത്.

ALSO READ:

English Summary: Kerala Blasters vs Mumbai City FC injury Nwses reveal Mumbai’s key forwards Wilmar Jordan Gil and Vikram Partap Singh will miss the upcoming Kochi clash. Under new Arab ownership, this technical advantage gives Blasters a strong edge against struggling Mumbai.