സീസണിലെ ആദ്യ ഹോം മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. ഒക്ടോബർ 25 ന് മുംബൈ സിറ്റി എഫ്സിക്കെതിരെ രാത്രി 7:30 നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം പോരാട്ടം.
മത്സരത്തിനുള്ള ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞ സാഹചര്യത്തിൽ കൊച്ചി മഞ്ഞക്കടലാവുമ്പോൾ മുംബൈയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്.
മുംബൈയ്ക്കെതിരെ പരാജയപ്പെട്ടാൽ അത് പിന്നീട് സ്റ്റേഡിയത്തിലെത്തുന്ന ആരാധകരെ സ്വാധിനിച്ചേക്കാം. അതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും ആഷ്‌ലിയും കൂട്ടരും ആഗ്രഹിക്കുന്നില്ല.
കളിച്ച 2 മത്സരങ്ങളിലും വിജയിക്കാനാവാതെയാണ് മുംബൈ എത്തുന്നത്. മറുഭാഗത്ത് ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തിൽ കാശിയോട് ജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ 4-1 എന്ന വമ്പൻ പരാജയം ഏറ്റുവാങ്ങിയാണ് ആദ്യ ഹോം മത്സരത്തിനെത്തുന്നത്.
നോർത്ത് ഈസ്റ്റിനെതിരെ പ്രതിരോധം പരാജയമായ സാഹചര്യത്തിൽ പ്രതിരോധ നിരയിൽ ചില മാറ്റങ്ങൾ മുംബൈയ്‌ക്കെതിരെ ആഷ്‌ലി നടത്തിയേക്കും. അതിൽ പ്രധാനം യുവതാരം സുമിത് ശർമയുടെ ടീമിലെ ഭാവിയാണ്.
നോർത്ത് ഈസ്റ്റിനെതിരെ സുമിതിന്റെ പിഴവിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോൾ വഴങ്ങിയത്. അനുഭവസമ്പത്തിന്റെ കുറവ് പോരായ്മയാവുന്ന സുമിതിന് പകരം ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിക്കുന്ന സൂപ്പർ താരത്തിന്റെ മടങ്ങിവരവ് ഉണ്ടാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
നവോച്ച മടങ്ങിയെത്തുമോ? (Navocha Singh Kerala Blasters FC Squad Role)

പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡിന്റെ ഫോർമേഷനിൽ ഓവർലാപ് ചെയ്യുന്ന വിങ് ബാക്കുകൾക്ക് സ്ഥാനമില്ല. പകരം ഡിഫൻസിൽ ഹോൾഡ് ചെയ്യുന്ന പ്രതിരോധനിരയെ അണിനിരത്തുന്ന ശൈലിയാണ് ആഷ്‌ലി ബ്ലാസ്റ്റേഴ്സിൽ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ആഷ്‌ലിയുടെ ഫോർമേഷനിൽ നിന്നും പുറത്തായ താരമാണ് നവോച്ച സിങ്.
ലെഫ്റ്റ് ബാക്കിലൂടെ ഓവർലാപ് ചെയ്ത് മുന്നേറാനും ഡിഫൻസിൽ തിരികെയെത്തി പ്രതിരോധിക്കാനും കെൽപ്പുള്ള താരമാണ് നവോച്ച. എന്നാൽ ആഷ്‌ലിയുടെ ഫോർമേഷൻ മാത്രമാണ് നവോച്ചയ്ക്ക് തടസ്സമാകുന്നത്.
എന്നാൽ നോർത്ത് ഈസ്റ്റിനെതിരെ സുമിത് ശർമ്മ പരാജയപ്പെട്ട സാഹചര്യത്തിൽ നവോച്ചയ്ക്ക് ഒരവസരം നൽകുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. നവോച്ചയ്ക്ക അവസരം നൽകുകയാണ് എങ്കിൽ ആഷ്‌ലിയ്ക്ക് ഫോർമേഷനിൽ ചില കോമ്പ്രമൈസുകൾ ചെയ്യേണ്ടി വരും. അത് സംഭവിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അതേ സമയം, ആഷ്ലി ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനത്ത് എത്തിയതിന് ശേഷം സ്‌ക്വാഡിൽ നിന്ന് അപ്രത്യക്ഷനായ താരമാണ് നവോച്ച.
ആഷ്‌ലിയ്ക്ക് കീഴിൽ കഴിഞ്ഞ സീസണിൽ ആകെ 3 മത്സരങ്ങളിൽ മാത്രമാണ് നവോച്ചയ്ക്ക് കളിയ്ക്കാൻ സാധിച്ചത്. അതും കേവലം 23 മിനുട്ടുകൾ മാത്രം.
ഈ സീസണിൽ ഇത് വരെ താരത്തെ ആഷ്‌ലി ഉപയോഗിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
എന്തായാലും ഒക്ടോബർ 25 വരെ കാത്തിരിക്കാം, നാവോച്ച ആദ്യ ഇലവനിൽ എത്തുമോ എന്ന്..
ALSO READ:
- ബ്ലാസ്റ്റേഴ്സിനെതിരെ ഞങ്ങളുടെ 2 താരങ്ങൾ കളിച്ചേക്കില്ല: സ്ഥിരീകരിച്ച് മുംബൈ പരിശീലകൻ
- പണം കുറവാണ്, പക്ഷെ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഒത്തിണക്കമുള്ള ടീം അവരാണ്…ഇതാ തെളിവുകൾ…
- പരീക്ഷണങ്ങൾ വേണ്ട: ബ്ലാസ്റ്റേഴ്സിന് ജയിക്കാനുള്ള പെർഫെക്റ്റ് ഇലവൻ ഇതാ….
English Summary: Evaluating the Navocha Singh Kerala Blasters FC Squad Role becomes crucial following Sumit Sharma’s defensive mistakes against NorthEast. As Kerala Blasters prepare to face Mumbai City FC, head coach Ashley Westwood must decide whether to adapt his tactical system to accommodate the full back in the starting lineup.
