FootballIndian Super LeagueKBFCSports

ആഷ്‌ലിയുടെ തന്ത്രങ്ങൾ ചോരും: ആ പ്രശ്‌നം മാനേജ്‌മെന്റ് ഉടൻ പരിഹരിക്കണം

മത്സരത്തിന് മുന്നോടിയായുള്ള പ്രധാന പരിശീലന സെക്ഷൻ. ഇത് ക്ലബിന് പുറത്തെ മറ്റൊരാൾ കാണുന്നത് പരിശീലകന്റെ തന്ത്രങ്ങൾ ചോരാനും കളിയെ ബാധിക്കാനും സാധ്യതയുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിൽ ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നതും അതാണ്. കൂടുതലറിയാം…

Kerala Blasters: ഫുട്ബാളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പരിശീലകർ മെനയുന്ന തന്ത്രങ്ങൾ. ആ തന്ത്രങ്ങൾ എതിരാളികൾ ട്രാക്ക് ചെയ്യാതിരിക്കാൻ പരിശീലകർ തങ്ങളുടെ തന്ത്രങ്ങൾ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുകയും രഹസ്യമാക്കി വെയ്ക്കുകയും ചെയ്യാറുണ്ട്. അത് കൊണ്ടാണ് പല ടീമുകളും തങ്ങളുടെ ഹൈ- ഡെൻസിറ്റി ട്രെയിനിങ് സെക്ഷനുകൾ അടച്ചിട്ട ഗ്രൗണ്ടുകളിൽ നടത്തുന്നത്.

ആരാധകർ തങ്ങളുടെ ടീമിന്റെ പ്രധാന തന്ത്രങ്ങൾ കാണാതിരിക്കാനും എതിരാളികൾ മനസിലാക്കാതിരിക്കാനുമാണ് ക്ലബ്ബുകൾ ഇങ്ങനെ ചെയ്യാറ്.

ഹൈ-ഡെൻസിറ്റി പരിശീലന സെക്ഷന് മുമ്പ് താരങ്ങളുടെ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യുന്ന ഫ്രീ- സെക്ഷൻ ട്രെയിനിങ്ങുകൾ മാത്രമാണ് ആരാധകർക്ക് കാണാൻ അനുവാദമുള്ളത്.

താരങ്ങളുടെ ഓട്ടം, നീന്തൽ, മറ്റു ആക്ടിവിറ്റികൾ എന്നിവ മാത്രമാണ് ഈ ഫ്രീ- ട്രെയിനിങ് സെക്ഷനുകളിൽ നടക്കാറുള്ളത്.

മത്സരത്തിന് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്, കളിയുടെ ഫോർമേഷൻ, ടാറ്റിക്സ്, കളിക്കേണ്ട താരങ്ങൾ എന്നിവരെ തീരുമാനിക്കുന്നത്. ഇതാണ് മത്സരത്തിന് മുന്നോടിയായുള്ള പ്രധാന പരിശീലന സെക്ഷൻ. ഇത് ക്ലബിന് പുറത്തെ മറ്റൊരാൾ കാണുന്നത് പരിശീലകന്റെ തന്ത്രങ്ങൾ ചോരാനും കളിയെ ബാധിക്കാനും സാധ്യതയുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിൽ ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നതും അതാണ്. കൂടുതലറിയാം…

സാൻച്വറിയുടെ അഭാവം (Kerala Blasters training ground tactics leak)

Kerala Blasters
കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരിശീലന സെക്ഷനിൽ

പുതിയ ഉടമകൾ വൈകിയെത്തിയതിനാൽ ബ്ലാസ്റ്റേഴ്സിന് വളരെ വൈകിയാണ് പ്രീ-സീസൺ ആരംഭിക്കാനായത്. ഇതോടെ കഴിഞ്ഞ രണ്ട് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്താറുള്ള സാൻച്വറി കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരിശീലന സെക്ഷനിൽയിൽ പരിശീലന സൗകര്യം ഒരുക്കാൻ പുതിയ മാനേജ്‌മെന്റിന് സമയം ലഭിച്ചില്ല. ഇതോടെ കാക്കനാട്ടെ സ്‌കൂൾ ഗ്രൗണ്ടിൽ പരിശീലനം നടത്തേണ്ടി വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്.

സാൻച്വറി ഒരു അടച്ചിട്ട ട്രെയിനിങ് സെക്ഷനാണ്. തൊട്ടടുത്ത റോഡിൽ നിന്നും ആരാധകർക്ക് പരിശീലന സെക്ഷൻ കാണാതിരിക്കാൻ മാറ്റ് കൊണ്ട് മറയ്ക്കുകയും ചെയ്തിട്ടുണ്ട്.

കളിക്കാർക്കും പരിശീലകർക്കും ക്ലബ്ബിന്റെ അടുത്ത വൃത്തങ്ങൾക്കും മാത്രമാണ് സാൻച്വറിയിൽ ഹൈ-ഡെൻ പരിശീലന സെക്ഷനിൽ പ്രവേശനമുള്ളത്.

ഇവിടെ നിന്ന് ഫോട്ടോ എടുക്കാൻ പോലും ക്ലബ് വൃത്തങ്ങൾക്ക് അനുവാദമില്ല ( ക്ലബ്ബിന്റെ ഔദ്യോഗിക മീഡിയയ്ക്കല്ലാതെ, അതും പരിശീലകന്റെ അനുവാദത്തോടെ മാത്രം)

ഇത്തരത്തിൽ കർശന നിയമങ്ങൾ പരിശീലന സെക്ഷനിൽ ഏർപ്പെടുത്തുന്നത് പരിശീലകന്റെ തന്ത്രങ്ങൾ ചോരാതിരിക്കാനാണ്.

എന്നാൽ സാൻച്വറി ലഭ്യമാവാതെ വന്നതോടെ കാക്കനാട്ടെ സ്‌കൂൾ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങൾ ആർക്കും കാണാമെന്ന അവസ്ഥയിലായി. കാക്കനാട്ടെ ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് സെക്ഷൻ ആരാധാകർ വീക്ഷിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

ആരാധകർക്ക് തങ്ങളുടെ പ്രിയ താരങ്ങളെ നേരിട്ട് കാണാനുള്ള അവസരം ലഭിക്കുമെങ്കിലും മത്സരത്തിന് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് മുമ്പ് പരിശീലകൻ നടത്തുന്ന തന്ത്രങ്ങൾ ചോരാൻ ഇത് കാരണമാവും.

ഈ ഹൈ-ഡെൻ പരിശീലന സെക്ഷനുകൾ കാണുമ്പോൾ തന്നെ ഏതൊരാൾക്കും നാളെ കളിയ്ക്കാൻ പോകുന്ന ഫോർമേഷൻ, ടാറ്റിക്സ്, ആദ്യ ഇലവനിലെ താരങ്ങളെ എന്നിവ മനസിലാക്കാൻ സാധിക്കും.

ഇത്തരം കാര്യങ്ങൾ ക്ലബ്ബിന്റെ തന്ത്രങ്ങൾ പുറത്ത് പോവാനുള്ള സാധ്യതകളാണ് ഉയർത്തുന്നത്.

അതിനാൽ എത്രയും പെട്ടെന്ന് സാൻച്വറിയിൽ പൂർണ സൗകര്യം ഒരുക്കി ക്ലബ്ബിന്റെ പരിശീലനം അവിടെത്തേക്ക് മാറ്റുക എന്നതാണ് മാനേജ്‌മെന്റ് ചെയ്യേണ്ടത്.

ALSO READ:

English Summary: Kerala Blasters faces a tactical leak risk as open training sessions at Kakkanad school grounds lack the privacy of their usual Sanctuary facility, requiring urgent management action.