സീസണിലെ ആദ്യ ഹോം മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം(KBFC vs Mumbai City FC). നാളെ (ഒക്ടോബർ 25) രാത്രി 7:30 ന് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സിയെ നേരിടാനൊരുങ്ങുകയാണ്.
ടിക്കറ്റുകൾ ഇതിനോടകം വിറ്റ് തീർന്ന മത്സരത്തിൽ മഞ്ഞക്കടലിന് മുന്നിലായിരിക്കും ബ്ലാസ്റ്റേഴ്സ് ആദ്യ ഹോം പോരാട്ടം കളിക്കുക. അതിനാൽ തന്നെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
നാളെ മുംബൈയെ നേരിടാൻ ഒരുങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആഷ്ലി വെസ്റ്റ് വുഡ് അണിനിരത്തുന്ന ഫോർമേഷൻ എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം..
മുംബൈയ്ക്കതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ

ബികാഷ് യുംനം, ലാൽചുങ്ക എന്നീ രണ്ട് താരങ്ങൾ ഒഴികെ ബാക്കി താരങ്ങളൊക്കെ ബ്ലാസ്റ്റേഴ്സ് നിരയിൽ പൂർണ ഫിറ്റാണ്. അതിനാൽ പ്ലെയിങ് ഇലവനിൽ ആഷ്ലിയ്ക്ക് പ്രതിസന്ധികളില്ല.
4-4-2 എന്ന സ്ഥിരം ഫോർമേഷൻ തന്നെയായിരിക്കും ആഷ്ലി മുംബൈയ്ക്കെതിരെ ഉപയോഗിക്കുക. ഡിഫൻസീവ് ശൈലിയിൽ 4-5-1 എന്ന രീതിയിലേക്കും, അറ്റാക്കിങ് സമയത്ത് 3-2-4 എന്ന ഫോർമേഷനിൽക്കും മാറുന്നതാണ് ആഷ്ലിയുടെ ശൈലി.
ഗോൾ കൂടാരത്തിൽ അർശ് അൻവർ ശൈഖിന് തന്നെയാണ് സാധ്യത. അമരീന്ദർ ബെഞ്ചിൽ അവസരം കാത്തിരിക്കുന്നുണ്ടെങ്കിലും അർശിന് തന്നേയായിരിക്കും നാളെയും സാധ്യത.
സുമിത് ശർമ, ഐബാൻ, ഫാലോ, ഹോർമിപാം എന്നിവരായിക്കും ഡിഫൻസീവ് ലൈനിൽ. നോർത്ത് ഈസ്റ്റിനെതിരെ സുമിത് ശർമ വമ്പൻ പിഴവുകൾ നടത്തിയെങ്കിലും ആഷ്ലി ഈ യുവതാരത്തെ മാറ്റാനുള്ള സാദ്ധ്യതകൾ കുറവാണ്.
ആദ്യ പകുതിയിൽ മഞ്ഞകാർഡും ഒരു വമ്പൻ പിഴവും നടത്തിയിട്ടും നോർത്ത് ഈസ്റ്റിനെതിരെ സുമിത് ശർമയെ ആഷ്ലി 90 മിനുട്ടും കളിപ്പിച്ചിരുന്നു. അതിനാൽ താരത്തിൽ പൂർണ വിശ്വാസം അർപ്പിക്കുന്ന സുമിതിനെ ആഷ്ലി ആദ്യ ഇലവനിൽ നിന്നും മാറ്റാനുള്ള സാധ്യതകളില്ല.
ഒപ്പം ഇന്ത്യൻ കാലാവസ്ഥയോട് ഇതുവരെയും ഇണങ്ങാത്ത ജെയിംസ് ബോൾട്ടന് പകരം ഫാലോ വരാനുള്ള സാധ്യതകളുണ്ട്.
മധ്യനിരയിൽ വിങ്ങുകളിൽ മലയാളി താരം മുഹമ്മദ് സനാൻ ആദ്യമായി ആദ്യ ഇലവനിൽ എത്തിയേക്കും. വിബിൻ മോഹൻ, കൊസോവിച്ച് എന്നിവർക്കായിരിക്കും സെൻട്രൽ മിഡ്ഫീൽഡിന്റെ ചുമതല.
നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര ദുർബലമായിരുന്നു.അതിനാൽ മധ്യനിരയിൽ നിന്നും മികച്ച അവസരങ്ങൾ വരണമെങ്കിൽ കൊസോവിച്ച് മധ്യനിരയിലുണ്ടാവണം. റൈറ്റ് വിങ്ങിൽ കോറൂ സിങ്ങും ആദ്യ ഇലവനിലേക്ക് തിരിച്ചെത്തും.
മുന്നേറ്റത്തിൽ മോമൊ യാൻസാനെ, അഡ്രിയാൻ ലൂണ സഖ്യമായിരിക്കും. ഇതിൽ ലൂണ മധ്യനിരയിലേക്ക് ഇറങ്ങി കളിക്കുന്ന ഫാൾസ് 9 പൊസിഷനിലായിരിക്കും കളിക്കുക.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ (Kerala Blasters predicted lineup vs Mumbai)
- ഗോൾകീപ്പർ: അർശ് അൻവർ ഷെയ്ഖ്
- പ്രതിരോധം: സുമിത് ശർമ, ഐബാൻ, ഫാലോ, ഹോർമിപാം
- മധ്യനിര: സനാൻ, വിബിൻ, കൊസോവിച്ച്, കോറു
- അറ്റാക്കിങ്: ലൂണ, മോമൊ
ALSO READ:
‘അവൻ അസാധ്യ ടാലന്റുള്ള താരം’: ബ്ലാസ്റ്റേഴ്സ് താരത്തെ പറ്റി ആഷ്ലി
Kbfc Vs Mcfc: പ്രതിരോധ ഭടൻ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുന്നു: സൂചന നൽകി ആഷ്ലി
KBFC VS MCFC: രണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിക്കിന്റെ പിടിയിൽ: സ്ഥിരീകരിച്ച് ആഷ്ലി
English Summary: Ahead of KBFC vs Mumbai, coach Ashley Westwood is expected to make key tactical changes and field a strong starting lineup.
