സീസണിലെ ആദ്യ ഹോം മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് രാത്രി 7:30 ന് മഞ്ഞപുതച്ച കലൂർ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സിയെ നേരിടാനൊരുങ്ങുകയാണ്.
മത്സരത്തിന് മുമ്പ് ഇന്നലെ പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡ് നടത്തിയ പത്രസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് താരം ബികാഷ് യുംനത്തിനെതിരെ പരിശീലകൻ ഒരു പരോക്ഷ വിമർശനം ഉയർത്തിയിരുന്നു.
അൺഫിറ്റ് ബികാഷ്

കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ തന്നെ പരിക്ക് അലട്ടിയ താരമാണ് ബികാഷ് യുംനം. എന്നാൽ പരിക്കിൽ നിന്ന് പതിയെ റിക്കവർ ചെയ്ത താരം ഈ സീസണിന് മുമ്പ് യാതൊരു വിധ പരിശീലനവും നടത്തിയിരുന്നില്ല.
സാധാരണഗതിയിൽ താരങ്ങൾ ടീമിന്റെ ഭാഗമല്ലാത്തപ്പോൾ പോലും ഫിറ്റ്നസ് നിലനിർത്താനായി സ്വകാര്യ പരിശീലനം നടത്താറുണ്ട്. സീസൺ ഇടവേളകളിൽ ഇത്തരം പരിശീലനം നടത്തിയാൽ മാത്രമേ സീസൺ സമയത്ത് ഫിറ്റ്നസ് നിലനിർത്താൻ സാധിക്കുകയുള്ളു.
എന്നാൽ കഴിഞ്ഞ സീസണ് ശേഷം ബികാഷ് കൃത്യമായ പരിശീലനം നടത്തിയിരുന്നില്ല. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ ആരംഭിച്ചപ്പോൾ ബികാശിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല.
ഫിറ്റ്നസ് ഇല്ലാത്ത താരം ട്രെയിനിങ്ങിൽ പങ്കെടുക്കുമ്പോൾ വളരെ പെട്ടെന്ന് പരിക്കേൽക്കും. അത് തന്നെയാണ് ബികാശിന് സംഭവിച്ചതും.
ഫിറ്റ്നസ് നിലനിർത്താതെ ബ്ലാസ്റ്റേഴ്‌സ് ക്യാംപിലെത്തിത്തിയ താരം പരിക്കിന്റെ പിടിയിലാവുകയും ചെയ്തു. ഇക്കാര്യമാണ് ആഷ്‌ലി വെസ്റ്റ് വുഡ് ഇന്നലെ നടന്ന പത്ര സമ്മേളനത്തിൽ വ്യകതമാക്കിയത്.
അദ്ദേഹത്തിന് പരിക്കേൽക്കാൻ കാരണം അദ്ദേഹം തന്നെയാണെന്നും ക്ലബല്ല എന്ന കാര്യം കൂടി ആഷ്‌ലി പറഞ്ഞു.
ഒരു പക്ഷെ കൃത്യമായ പരിശീലനം നടത്തി ഫിറ്റ്നസ് കാത്ത് സൂക്ഷിച്ചിരുന്നുവെങ്കിൽ ബികാശിന് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാമായിരുന്നു.
ALSO READ:
- ഗ്രീൻ ബെഞ്ചിൽ: മുംബൈയ്ക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ അറിയാം…
- ‘അവൻ അസാധ്യ ടാലന്റുള്ള താരം’: ബ്ലാസ്റ്റേഴ്‌സ് താരത്തെ പറ്റി ആഷ്‌ലി
- KBFC VS MCFC: രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരിക്കിന്റെ പിടിയിൽ: സ്ഥിരീകരിച്ച് ആഷ്‌ലി
English Summary: KBFC coach Ashley Westwood criticized player Bikash Yumnam fitness levels after he arrived at pre-season training without proper off season conditioning, leading to injury.
