സീസണിൽ 3 മത്സരങ്ങൾ പിന്നിട്ടിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഓരോ വീതം വിജയവും പരാജയവും സമനിലയുമായി 4 പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
3 മത്സരങ്ങൾ പിന്നിട്ടെങ്കിലും പല താരങ്ങളും ഇതിനോടകം പ്രതീക്ഷിച്ച പ്രകടനത്തിലേക്കുയർന്നിട്ടില്ല. പ്രത്യേകിച്ച് വിദേശ താരങ്ങൾ.
വലിയ ഹൈപ്പുമായി എത്തിയ വിദേശ താരങ്ങൾക്ക് മികവിനൊത്ത് ഉയരാൻ കഴിയാത്തത് ആരാധകരിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. വളരെ വൈകി തുടങ്ങിയ പ്രീ- സീസൺ ആയതിനാൽ വരും മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ വിദേശികൾ തിളങ്ങുമെന്ന് കരുതാം…
3 മത്സരങ്ങൾ പിന്നിടുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ പ്രകടനവും പ്ലയെർ റേറ്റിങ്ങും പരിശോധിക്കാം…
നെബോജ്സ കൊസോവിച്ച് (7.0)

ഇത് വരെ കഴിഞ്ഞ മത്സരങ്ങളിൽ പ്രതീക്ഷ നൽകുന്ന പ്രകടനം തന്ന താരമാണ് മോണ്ടിനെഗ്രെനിയൻ മിഡ്ഫീൽഡർ നെബോജ്സ കൊസോവിച്ച്. 3 മത്സരങ്ങളിൽ നിന്നായി 140 മിനുട്ട് കളിച്ച താരം ഗോളോ അസിസ്റ്റോ നേടിയിട്ടില്ല എങ്കിലും പ്രതീക്ഷ നൽകുന്ന പ്രകടനം താരം മിഡ്ഫീൽഡിൽ കാഴ്ച്ച വെയ്ക്കുന്നുണ്ട്. കൂടുതൽ മാച്ച് ഫിറ്റ്നസ് നേടിയാൽ താരത്തിൽ നിന്ന് കൂടുതൽ പ്രകടനങ്ങൾ ആരാധകർക്ക് പ്രതീക്ഷിക്കാം…
അഡ്രിയാൻ ലൂണ (6.5)

പഴയ ലൂണയുടെ പ്രതാപം ഇത് വരെ ആരാധകർക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ബ്ലാസ്റ്റേഴ്സിനായി 2 മത്സരങ്ങളിൽ നിന്നായി 175 മിനുട്ട് കളിച്ച താരം ഒരു അസിസ്റ്റ് തന്റെ പേരിലാക്കിയിട്ടുണ്ട് എങ്കിലും പ്രതീക്ഷിച്ച പ്രകടനം ഇത് വരെ ലൂണയിൽ നിന്നുണ്ടായിട്ടില്ല.
ജെയിംസ് ബോൾട്ടൻ (6.25)

3 മത്സരങ്ങളിലും മുഴുവൻ സമയവും കളിച്ച ഏകവിദേശ താരമാണ് ജെയിംസ് ബോൾട്ടൻ. പക്ഷെ ഡിഫൻസിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല.
ചിലപ്പോൾ പരിമിതമായ പരിശീലനവും ഇന്ത്യൻ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ സാധിക്കാത്തതുമായിരിക്കാം കാരണം.
മോമൊ യാൻസാനെ (5.75)

ബ്ലാസ്റ്റേഴ്സിന്റെ ഗോളടി ചുമതലയുള്ള താരമാണ് ഗുനിയയിൽ നിന്നുള്ള ഈ സ്ട്രൈക്കർ. രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ ഗോൾ നേടിയെങ്കിലും ഒരു ഗ്യാരന്റി സ്ട്രൈക്കർ എന്ന നിലയിലേക്ക് 3 മൽസരങ്ങൾ കഴിഞ്ഞിട്ടും മോമൊയ്ക്ക് ഉയരാൻ കഴിഞിട്ടില്ല.
ആന്ദ്രേ ഗ്രീൻ (5.75)

പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൺ വില്ലയിൽ നിന്നും കളി പഠിച്ച താരം എന്ന വിശേഷണവുമായി എത്തിയ താരത്തിന് ഇത് വരെ ആ ക്വാളിറ്റി പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ചിലപ്പോൾ ടീമുമായി പൊരുത്തപ്പെടാത്തതാവാം കാരണം.
ഫാലോ എൻഡിയായ് (5.0)

കഴിഞ്ഞ സീസണിൽ നിന്നും ബ്ലാസ്റ്റേഴ്സ് നിലനിർത്തിയ ഏക വിദേശ താരമാണ് ഫാലോ.
എന്നാൽ ആഷ്ലിയുടെ ഗുഡ് ബുക്കിൽ ഇപ്പോഴും ഫാലോ ഉൾപ്പെട്ടിട്ടില്ല. ജെയിംസ് ബോൾട്ടൻ തന്നെയാണ് ആഷ്ലി വെസ്റ്റ് വുഡിന്റെ ഫസ്റ്റ് ചോയിസ് വിദേശ സെന്റർ ബാക്ക്.
ചിലപ്പോൾ ജെയിംസ് ബോൾട്ടനേക്കാൾ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയുന്ന താരമാണ് ഫാലോ.
പക്ഷെ ഇത് വരെ ആകെ 3 മിനുട്ട് മാത്രമാണ് താരത്തിന് കളിക്കാനായത്. അത് കൊണ്ടാണ് താരത്തിന് 5.0 റേറ്റിങ് നൽകിയത്.
ALSO READ:
- സ്ക്വാഡിൽ പോലുമില്ല, അവനെവിടെ? ചോദ്യവുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ
- മുംബൈയ്ക്കെതിരെ ഏറ്റവും മോശം പ്രകടനം നടത്തിയ 4 ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇവരാണ്: പ്ലയെർ റേറ്റിങ് കാണാം
- ‘ദയവ് ചെയ്ത് അവനെ ഇനി ഇലവനിൽ ഇറക്കരുത്’: ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അഭ്യർത്ഥന
English Summary: Reviewing Kerala Blasters player ratings after three ISL matches, analyzing the performance of foreign stars like Adrian Luna and Nebojsa Kosovic as the team settles into the new season.
