FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ വീണ്ടും പരിക്ക്: പരിക്കേൽക്കുന്ന മൂന്നാമത്തെ താരം

നേരത്തെ പ്രതിരോധ താരം ബികാഷ് യുംനം, മുന്നേറ്റ താരം റാംചുങ്ക എന്നിവർക്ക് പരിക്കേറ്റിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters FC) ക്യാമ്പിൽ വീണ്ടും പരിക്ക്. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച് മലയാളി താരം വിബിൻ മോഹനനാണ് പരിക്കിന്റെ പിടിയിലുള്ളത്.

ഇതോടെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ പരിക്കിന്റെ പിടിയിലുള്ള മൂന്നാമത്തെ താരമായിരിക്കുകയാണ് വിബിൻ.

നേരത്തെ പ്രതിരോധ താരം ബികാഷ് യുംനം, മുന്നേറ്റ താരം റാംചുങ്ക എന്നിവർക്ക് പരിക്കേറ്റിരുന്നു. ആ നിരയിലേക്കാണ് ഇപ്പോൾ വിബിനും ഉൾപ്പെട്ടിരിക്കുന്നത്.

പരിക്കേറ്റ താരം ഇന്ത്യൻ ദേശീയ ടീമിൽ ജോയിൻ ചെയ്തിട്ടില്ല. ഇതോടെ ന്യൂസിലാൻഡിനെതിരെയുള്ള 2 മത്സരങ്ങളടങ്ങിയ പരമ്പര താരത്തിന് നഷ്ടമായേക്കും.

അതേ സമയം, നവംബർ 29 ന് എഫ്സി ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഐഎസ്എൽ മത്സരം.

അടുത്ത മത്സരത്തിന് വലിയ ദൈർഘ്യം ഉള്ളതിനാൽ താരം അപ്പോഴേക്കും പരിക്കിൽ നിന്ന് മുക്തമാവുമെന്നാണ് പ്രതീക്ഷ.

ALSO READ:

English Summary: Kerala Blasters FC faces another injury blow as midfielder Vibin Mohanan gets injured, joining Bikash Yumnam and Ramhlunchhunga on the sidelines. Vibin Mohanan missed the national team camp for the New Zealand series but is expected to recover before the next ISL match against FC Goa on November 29.