മാഗ്നം സ്പോർട്സിൽ നിന്നും അൽ-ഫുർസാൻ ഗ്രൂപ്പ് കേരളാ ബ്ലാസ്റ്റേഴ്സ് (Kerala Blasters) ഏറ്റെടുത്തപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലം അവസാനിച്ചു എന്നാണ് പലരും കരുതിയത്. എന്നാൽ പുതിയ റിപോർട്ടുകൾ അനുസരിച്ച് ചങ്കരൻ ഇപ്പോഴും തെങ്ങിൽ തന്നെയാണ്.
കേരളാ ബ്ലാസ്റ്റേഴ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും ക്ലബ് കൈമാറ്റത്തിൽ മാഗ്നം സ്പോർട്സിന് അൽ-ഫുർസാൻ 75 കോടി രൂപ ഇപ്പോഴും കൊടുക്കാൻ ബാക്കിയുണ്ടെന്നാണ് പുതിയ റിപോർട്ടുകൾ. അതായത് അൽ ഫുർസാൻ ഇപ്പോഴും ബ്ലാസ്റ്റേഴ്സിൽ കൃത്യമായ നിക്ഷേപം നടത്തിയിട്ടില്ല എന്നാണ്. അത് മൂലം ക്ലബ് സ്റ്റാഫുകളിൽ പലരും ശമ്പളമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നുമാണ് പുതിയ റിപോർട്ടുകൾ.
സ്റ്റാഫുകൾക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് ക്ലബ്ബിന്റെ ഡെവലെപ്മെന്റ് ഹെഡ് തോങ്ബോയ് സിങ്ടോ ക്ലബ് വിട്ടിരുന്നു.
ക്ലബ് സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുമ്പോഴും ഇക്കാര്യത്തിൽ പ്രതികരിക്കാൻ ക്ലബ്ബിന്റെ ഒപ്പേറഷൻ ചുമതലയുള്ള ഓഫിയോ സ്പോർട്ടി തയാറായിട്ടില്ല.
ചുരുക്കി പറഞ്ഞാൽ അൽ-ഫുർസാന്റെ കീഴിലും ബ്ലാസ്റ്റേഴ്സ് സാമ്പത്തിക പ്രതിസന്ധിയിലാണ്. ക്ലബ്ബിന്റെ കൈമാറ്റ തുക പോലുംഇത് വരെ കൊടുത്ത് തീർക്കാത്ത അൽ-ഫുർസാൻ ക്ലബ്ബിന്റെ ഈ സീസണിലെ ഓപ്പറേഷനായി കൃത്യമായ തുക മാറ്റിവെച്ചിട്ടില്ല.
ALSO READ:
- മലബാറിൽ നിന്ന് അടുത്ത ഐ.എസ്.എൽ ടീം? ടോപ് ഡിവിഷനിലേക്ക് മാസ് എൻട്രിക്കൊരുങ്ങി പ്രമുഖ കേരള ടീമുകൾ..
- സൂപ്പർ ലീഗ് വിടുമോ മലപ്പുറം എഫ്സി? പുതിയ മോഹങ്ങൾക്ക് കലണ്ടർ കുരുക്ക്…
- സ്പെയിനിൽ നിന്ന് 20 കാരനെ തട്ടകത്തിലെത്തിച്ച് ബ്ലാസ്റ്റേഴ്സ്
English Summary: Kerala Blasters face severe financial turbulence under new owners Al Fursan, who have reportedly failed to clear ₹75 crore of the takeover deal. With unpaid staff salaries leading to the exit of Football Development Head Thangboi Singto, operational partners Ofioh Sporty remain tight lipped on the crisis.
