FootballIndian Super LeagueSportsSuper League Kerala

മലബാറിൽ നിന്ന് അടുത്ത ഐ.എസ്.എൽ ടീം? ടോപ് ഡിവിഷനിലേക്ക് മാസ് എൻട്രിക്കൊരുങ്ങി പ്രമുഖ കേരള ടീമുകൾ..

നിലവിൽ ഇന്ത്യൻ ഫുട്ബോൾ പിരമിഡിലെ ടോപ് ഡിവിഷനിൽ കളിക്കുന്ന ഏക ക്ലബാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.

മറ്റൊരു കേരളാ ക്ലബായ ഗോകുലം കേരളാ എഫ്സി ഐഎസ്എൽ പ്രൊമോഷന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇത് വരെ സാധിച്ചിട്ടില്ല.

എന്നാൽ ഇത്തവണത്തെ അവരുടെ പ്രകടനം പരിശോധിക്കുമ്പോൾ ഈ സീസണിൽ അവർ പ്രൊമോഷൻ നേടാനുള്ള സാധ്യതകളുണ്ട്.

നിലവിൽ കേരളാ ഫുട്ബോളിൽ ആകെ ഈ 2 ക്ലബ്ബുകൾ മാത്രമാണ് ഇന്ത്യൻ ഫുട്ബാൾ പിരമിഡിലെ ടോപ് 2 ഡിവിഷനിൽ കളിക്കുന്ന ക്ലബ്ബുകൾ.

എന്നാൽ ലഭ്യമാവുന്ന സൂചനകൾ പ്രകാരം കൂടുതൽ കേരളാ ക്ലബ്ബുകൾ ഇന്ത്യൻ ഫുട്ബോൾ പിരമിഡിലേക്ക് വരുന്നു എന്നുള്ളതാണ്.

സൂപ്പർ ലീഗ് ക്ലബായ കാലിക്കറ്റ് എഫ്സി ഐഎസ്എൽ പ്രവേശനം സ്വപ്‌നം കാണുന്ന ക്ലബാണ്. ഇക്കാര്യം ക്ലബ് ഉടമ നേരത്തെ വ്യക്തമാക്കിയതുമാണ്.

അതിനാൽ അവർ ഐ – ലീഗ് 2 കളിക്കുകയും ചെയ്തിട്ടുണ്ട്. ഐ- ലീഗ് 2 വിലൂടെ പതിയെ പതിയെ പ്രൊമോഷൻ നേടി ഐഎസ്എൽ കളിക്കാനാണ് കാലിക്കറ്റ് എഫ്സിയുടെ ലക്ഷ്യം.

കാലിക്കറ്റിന് പുറമെ മലപ്പുറം എഫ്സിയും ഇപ്പോൾ ഐഎസ്എൽ ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ സീസണിലെ ഐഎഫ്എൽ ചാമ്പ്യന്മാരയ ഡയമണ്ട് ഹാർബർ എഫ്സി കടുത്ത രാഷ്ട്രീയ – സാമ്പത്തിക പ്രതിസന്ധികൾ നേരിടുകയാണ്. ഇത് മൂലം അവർക്ക് ഇത്തവണ ഐഎസ്എൽ കളിയ്ക്കാൻ സാധിച്ചിട്ടില്ല.

എന്നാൽ ഡയമണ്ട് ഹാർബർ എഫ്സിയുടെ ലൈസൻസ് വാങ്ങിക്കാൻ മലപ്പുറം എഫ്സി ശ്രമിക്കുന്നതായി ചില റിപ്പോർട്ടുകളുണ്ട്.

ഡയമണ്ട് ഹാർബർ എഫ്സിയുടെ ലൈസൻസ് വാങ്ങിയില്ല എങ്കിലും ഐഎഫ്എൽ കളിച്ച് പ്രൊമോഷൻ നേടി ഐഎസ്എൽ കളിയ്ക്കാൻ മലപ്പുറം എഫ്സിയും ലക്ഷ്യമിടുന്നുണ്ട്.

ചുരുക്കി പറഞ്ഞാൽ, കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ ഒന്നിൽ കൂടുതൽ കേരളാ ക്ലബ്ബുകൾ ഐഎസ്എൽ പ്രവേശനം ലക്ഷ്യമിടുന്നുണ്ട്.

ഇന്നലെങ്കിൽ നാളെ ഈ കേരളാ ക്ലബ്ബുകൾ ഐഎസ്എൽ കളിക്കുന്ന സുന്ദര മനോഹര കാഴ്ചകൾ നമ്മുക്ക് കാണാനാവും.

ALSO READ:

English Summary: Kerala clubs ISL promotion ambitions are rising as Gokulam Kerala FC pushes for top flight entry while Calicut FC and Malappuram FC eye national expansion. Alongside Kerala Blasters FC, more Kerala teams entering the Indian football pyramid could transform the state’s football ecosystem and excite fans nationwide.