ഐപിഎൽ 2027 നായുള്ള ട്രേഡ് വിൻഡോ സജീവമാകുകയാണ്. ചില ട്രേഡ് ഡീലുകൾ (IPL Trade) ഇതിനോടകം ഔദ്യോഗികമായി പൂർത്തിയായിരിക്കുകയാണ്. ഇനിയും ചില ട്രേഡുകൾ നടക്കാൻ ബാക്കിയുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് രാജസ്ഥാൻ റോയൽസും ലക്നൗ സൂപ്പർ ജയന്റസും തമ്മിലുള്ള മെഗാ ഡീൽ.
ലഭ്യമാവുന്ന സൂചനകൾ പ്രകാരം രാജസ്ഥാൻ റോയൽസിന്റെ യുവബാറ്റർ യശ്വസി ജയ്സ്വാൾ ലക്നൗവിലക്ക് ചേക്കേറുമെന്നാണ്. ജയ്സ്വാൾ മാത്രമല്ല, സീമർ സന്ദീപ് ശർമ്മയും മലയാളി താരം വിഘ്നേശ് പുത്തൂരിനെയും റോയൽസ് ലക്നൗവിന് കൈമാറുമെന്നാണ് റിപോർട്ടുകൾ. പകരം, വിൻഡീസ് വെടിക്കെട്ട് വീരൻ നിക്കോളാസ് പൂരൻ, ഓസിസ് താരം ജോഷ് ഇംഗ്ലീസ്, ഇന്ത്യൻ യുവ ബൗളർ പ്രിൻസ് യാദവ് എന്നിവരെയാണ് രാജസ്ഥാൻ റോയൽസ് ആവശ്യപ്പെടുന്നത്.ഈ ഡീൽ നടന്നാൽ ഒരു മെഗാ ഡീലിന് തന്നേയായിരിക്കും ഐപിഎൽ സാക്ഷ്യം വഹിക്കുക.
യശ്വസി ജയ്സ്വാൾ നായക സ്ഥാനം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ റോയൽസിൽ റിയാൻ പരാഗ് തന്നെ അടുത്ത സീസണിൽ നായകനായി തുടരാനാണ് സാധ്യത.ഇതോടെയാണ് ജയ്സ്വാൾ ലക്നൗവിനോട് താൽപര്യം കാണിച്ചത്. ഋഷഭ് പന്ത് ലക്നൗ വിട്ടതോടെ അവിടെ നായകസ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. ഇതാണ് ജയ്സ്വാളിന്റെ ലക്ഷ്യം.
ALSO READ:
- ഋതുരാജിന് പകരം സഞ്ജു? സിഎസ്കെ ക്യാമ്പിൽ നിർണ്ണായക ചർച്ചകൾ, ധോണിയുടെ നിലപാട് നിർണ്ണായകം
- വീണ്ടും ട്രേഡ് ഡീൽ: ബ്രെവിസും നൂറും സിഎസ്കെ വിടും: പകരം ഡൽഹിയിൽ നിന്ന് 2 താരങ്ങൾ
- സൂപ്പർ താരത്തെ CSK റിലീസ് ചെയ്യുന്നു: ലേലത്തിൽ വീണ്ടും വാങ്ങിക്കാൻ പ്ലാൻ
English Summary: A major IPL trade rumor suggests Yashasvi Jaiswal could move to Lucknow Super Giants along with Sandeep Sharma and Vighnesh Puthur. In return, Rajasthan Royals are asking for Nicholas Pooran, Josh Inglis, and Prince Yadav. Jaiswal’s desire for captaincy is driving this mega deal.
