സീസണിൽ മോശം പ്രകടനത്തിലൂടെയാണ് മുംബൈ സിറ്റി എഫ്സി കടന്ന് പോകുന്നത്. കളിച്ച 4 മത്സരങ്ങളിൽ ഒരൊറ്റ വിജയം പോലും നേടാൻ അവർക്കായിട്ടില്ല.
4 മത്സരങ്ങളിൽ 2 സമനിലയും 2 പരാജയവുമായി ആകെ 2 പോയിന്റുമായി പോയിന്റ് പട്ടികയിൽ 11 ആം സ്ഥാനത്താണ് അവർ.
ഇതോടെ അവരുടെ പരിശീലകൻ മനോലോ മാർക്കസ് പരിശീലക സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ പുതിയ പരിശീലകനായി അവർ മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകനുമായ ചർച്ചകൾ ആരംഭിച്ചതായാണ് സൂചനകൾ.
മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികുനയുമായാണ് അവർ ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്.
നിലവിൽ പോളണ്ട് ദേശീയ ടീമിന്റെ സഹപരിശീലകനായ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
എന്നാൽ പോളണ്ട് പോലുള്ള വലിയ ടീം വിട്ട് അദ്ദേഹം മുംബൈയിലെത്തുമോ എന്ന കാര്യം സംശയത്തിലാണ്.
വികൂനയുടെ ഇന്ത്യൻ ഫുട്ബോൾ റെക്കോർഡുകൾ
2020-21 സീസണിലാണ് കിബു വികുനാ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത്. എന്നാൽ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് അദ്ദേഹം സീസൺ പകുതിയിൽ ക്ലബ് വിട്ടിരുന്നു. എങ്കിലും ഇന്ത്യൻ ഫുട്ബാളിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള പരിശീലകനാണ് വികുന.
2019- 20 സീസണിലാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. അന്ന് ഐ-ലീഗിൽ മോഹൻ ബഗാനെ പരിശീലിപ്പിച്ച അദ്ദേഹം തനറെ ആദ്യ സീസണിൽ തന്നെ മോഹൻ ബഗാന് ഐ- ലീഗ് കിരീടം നേടിക്കൊടുത്തു.
എന്നാൽ തൊട്ടടുത്ത സീസണിൽ മോഹൻ ബഗാൻ എടികെയുമായി ലയിച്ച് ഐഎസ്എൽ പ്രവേശനം നേടിയതോടെ വികൂനയുടെ ബഗാൻ കരിയർ അവസാനിച്ചു. ഇതോടെയാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
‘കിബു ബോൾ ‘ എന്ന അദ്ദേഹത്തിൻറെ പ്രശസ്തമായ ശൈലി എന്നാൽ ബ്ലാസ്റ്റേഴ്സിൽ വിജയിച്ചില്ല. 2020-21 സീസണിൽ കളിച്ച 18 മത്സരങ്ങളിൽ 3 വിജയം മാത്രമാണ് വികുനയ്ക്ക് നേടാനായത്. ഇതോടെ അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിടുകയായിരുന്നു.
2022-23 സീസണിൽ മൊഹമ്മദൻസ് എസ്സിയുടെ പരിശീലകനായി അദ്ദേഹം ഇന്ത്യൻ ഫുട്ബോൾ ലീഗിലേക്ക് തിരിച്ചെത്തിയെങ്കിലും വികുന വീണ്ടും ശ്രദ്ധ നേടിയത് 2023- ൽ ഡയമണ്ട് ഹാർബർ എഫ്സിയുടെ പരിശീലകനായതോടെയാണ്.
ഡയമണ്ട് ഹാർബറിനെ ഐ- ലീഗ് 3യിൽ നിന്നും ഐ- ലീഗ് 2 വിൽ നിന്നും ഇന്ത്യൻ ഫുട്ബോൾ ലീഗിലേക്ക് ചുരുങ്ങിയ കാലയളവിലെത്തിച്ച വികുന തന്റെ ആദ്യ ഐഎഫ്എൽ സീസണിൽ തന്നെ ഡയമണ്ട് ഹാർബറിനെ ഐഎഫ്എൽ ചാമ്പ്യന്മാരാക്കി ഐഎസ്എൽ പ്രവേശനം നേടിക്കൊടുത്തു.
ഐഎസ്എല്ലിന്റെ ഈ സീസണിൽ കളിക്കേണ്ട ക്ലബാണ് ഡയമണ്ട് ഹാർബർ.
എന്നാൽ അഴിമതി ആരോപണവും സാമ്പത്തിക ക്രമക്കേടും കാരണം ക്ലബ്ബിനെതിരെ കൊൽക്കത്തൻ സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയും ക്ലബ്ബിന്റെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യുകയും ചെയ്തതോടെ ഐഎസ്എല്ലിൽ പങ്കെടുക്കാനായി നൽകേണ്ട പങ്കാളിത്വഫീസ് നൽകാൻ അവർക്കായില്ല. ഇതോടെയാണ് അവർക്ക് ഐഎസ്എല്ലിൽ കഴിയാതിരുന്നത്.
ALSO READ:
- സന്തോഷ വാർത്ത: ബ്ലാസ്റ്റേഴ്സ് താരം പരിക്കിൽ നിന്നും മോചിതനാകുന്നു, ഗോവയ്ക്കെതിരെ കളിച്ചേക്കും
- അവനുണ്ടായിരുന്നെങ്കിൽ! ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്ന തിരിച്ച് വരവ്
- ലൂണയ്ക്ക് വീണ്ടും പുതിയ നേട്ടം: വിമർശകർക്ക് ഇനി വിശ്രമമാവാം
English Summary:Mumbai City FC is eyeing Kibu Vicuna as their potential Mumbai City FC new coach following Manolo Marquez’s departure due to a winless start. Vicuna, currently Poland’s assistant manager, previously coached Mohun Bagan, Kerala Blasters, and Diamond Harbour, making him a top target for the Islanders.
