FootballIndian Super LeagueKBFCSports

ആ രണ്ട് താരങ്ങളാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ: മനസ്സ് തുറന്ന് ലൂണ

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെ ഏറ്റവും മികച്ച സുഹൃത്താര് എന്ന ചോദ്യത്തിന് ലൂണ മറുപടി നൽകിയത്...

കേരളാ ബ്ലാസ്റ്റേഴ്സിലെ തന്റെ സൗഹൃദങ്ങളെ പറ്റി മനസ്സ് തുറക്കുകയാണ് ആരാധകരുടെ പ്രിയതാരം അഡ്രിയാൻ ലൂണ(Adrian Luna). റിപ്പോർട്ടർ ചാനലിന് നൽകിയ ( മെസ്സിയെ കേരളത്തിലേക്ക് കൊണ്ട് വരും എന്ന പറഞ്ഞ സ്ഥാപനം) അഭിമുഖത്തിലാണ് ലൂണ ബ്ലാസ്റ്റേഴ്സിലെ തന്റെ സൗഹൃദങ്ങളെ പറ്റി മനസ്സ് തുറന്നത്.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെ ഏറ്റവും മികച്ച സുഹൃത്താര് എന്ന ചോദ്യത്തിന് ലൂണ മറുപടി നൽകിയത് അത് മോണ്ടിനെഗ്രെനിയൻ മിഡ്ഫീൽഡർ നെബോയ്ഷ കൊസോവിച്ച് എന്നാണ്. പിച്ചിലും പുറത്തും ഒപ്പമുണ്ടാകാറുള്ള കൊസോവിച്ചുമായുള്ള സൗഹൃദം ടീമിലെ ഡ്രസ്സിംഗ് റൂം അന്തരീക്ഷം കൂടുതൽ ഊർജ്ജസ്വലമാക്കുന്നുണ്ടെന്നും ലൂണ പറഞ്ഞു.

കൊസോവിച്ചാണ് നിലവിലെ സ്‌ക്വാഡിലെ എന്റെ മികച്ച സുഹൃത്ത്. നേരത്തെ അത് മിലോസ് ഡ്രിങ്കിച്ച് ആയിരുന്നെന്നും ലൂണ പറഞ്ഞു. മിലോസുമായി വളരെ മികച്ച സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും ലൂണ കൂട്ടിച്ചേർത്തു.ലൂണ തനറെ സുഹൃത്തുക്കളായി പറഞ്ഞ 2 പേരും മോണ്ടിനെഗ്രെനിയൻ താരങ്ങളാണ് എന്നതും ശ്രദ്ധേയമാണ്.

ALSO READ:

English Summary: Kerala Blasters captain Adrian Luna opened up about his best friends in the squad, revealing that midfielder Nebojsa Kosovic is his closest companion this season, while previously sharing a strong bond with Milos Drincic.