Indian Super League

കേരള സെവൻസിൽ നിന്നും പ്രീമിയർ ലീഗ് ക്ലബ്ബ് ജേഴ്സിയിൽ👀🔥മുൻ ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം🔥

കേരളത്തിലെ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്കളിലൂടെയാണ് താൻ കളിച്ചു വളർന്നതെന്നും തന്റെ കരിയർ നേടിയ നേട്ടങ്ങളൊക്കെ പിന്നിലെല്ലാം സേവൻസ് ആണ് തുടക്കം കുറിച്ചതെന്നും സൂപ്പർതാരം പറഞ്ഞു.

അമേരിക്കയിൽ വെച്ച് നടക്കുന്ന പ്രമുഖ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആയ  ടി എസ് ടി ഫുട്ബോൾ ടൂർണമെന്റിൽ കളിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ് മലയാളി സൂപ്പർതാരമായ കെ പി രാഹുലിന്.

Also Read  –  കിടിലൻ യൂറോപ്യൻ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥സൂപ്പർതാരത്തിനെ ഒഴിവാക്കാൻ കാരണവും ഇതാണ്..

ഐ എസ് എല്ലിൽ ഒഡീഷ എഫ് സി ക്ക്‌ വേണ്ടി കളിക്കുന്ന താരത്തിനു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ജേഴ്സി അണിയാനുള്ള ഭാഗ്യമാണ് ലഭിച്ചത്. ജൂൺ 4 മുതൽ 9 വരെ അമേരിക്കയിൽ വച്ചാണ് ടൂർണമെന്റ് അരങ്ങേറുന്നത്.

Also Read  –  തകർപ്പൻ സൈനിങ്ങിനെ ബ്ലാസ്റ്റേഴ്‌സ് കരയിച്ചുവിട്ടു🥲ഏറ്റവും മോശം അനുഭവമാണ് ബ്ലാസ്റ്റേഴ്സിൽ!!

യൂറോപ്പിലെ പേരുകേട്ട വമ്പൻ ക്ലബ്ബുകൾ ഈ ടൂർണമെന്റിൽ കളിക്കുന്നുണ്ട്. തന്റെ കരിയറിൽ ഇതുവരെ എത്തിയതിനു പിന്നിലെ കാരണവും കേരളത്തിലെ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളാണെന്ന് വെളിപ്പെടുത്തുകയാണ് കെ പി രാഹുൽ.

Also Read  –  കിടിലൻ വിദേശസൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥വിദേശതാരത്തിനെ പറഞ്ഞുവിടാൻ ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രപ്പാടുകൾ!!

കേരളത്തിലെ സേവൻസ്, ഫൈവ്സ്, ത്രീസ് തുടങ്ങിയ ടൂർണമെന്റ്കളിലൂടെയാണ് താൻ കളിച്ചു വളർന്നത് എന്നും ഐഎസ്എൽ അല്ലെങ്കിൽ ഇന്ത്യൻ നാഷണൽ ടീം താരമായല്ല ജനിച്ചതെന്നും രാഹുൽ പറഞ്ഞു. കേരളത്തിൽ സെവൻസ് ഇല്ലായിരുന്നുവെങ്കിൽ താൻ ജീവിതത്തിൽ ഇതുവരെ എത്തില്ലായിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Also Read  –  കിടിലൻ സൂപ്പർതാരത്തിനെ വിറ്റു കാശാക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥വാങ്ങാൻ മത്സരവുമായി എതിരാളികൾ.!!

ടി എസ് ടി ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് രാഹുൽ കെ പി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിന്റെ ജേഴ്സി അണിഞ്ഞു കൊണ്ട് തന്റെ കഴിവ് പുറത്തെടുക്കാനുള്ള ഒരുക്കങ്ങളിലാണ് രാഹുൽ കെ പി. സൂപ്പർ താരത്തിന്റെ മാതൃ ക്ലബ്ബായ ഒഡീഷ എഫ്സി വഴിയാണ് ഈയൊരു അവസരം ലഭിച്ചത്.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ് എത്തി മക്കളെ😍🔥 കൂടെ മറ്റൊരു മിഡ്‌നൈറ്റ്‌ പ്രഖ്യാപനവുമായി കൊമ്പന്മാർ..