ഐ എസ് എൽ ടീമുകളെല്ലാം അടുത്ത സീസണിലേക്ക് വേണ്ടിയുള്ള തങ്ങൾ ട്രാൻസ്ഫർ സൈനിംഗ് സ്വന്തമാക്കാനുള്ള നീക്കങ്ങളിൽ മുഴുകിയിരിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും അടുത്ത സീസണിനു മുൻപായുള്ള ആദ്യ സൈനിങ് സ്വന്തമാക്കാനുള്ള തിരച്ചിലിലാണ്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരാധകർക്ക് വേണ്ടി പാതിരാത്രിയിൽ സന്തോഷവാർത്ത കാത്തിരിക്കുന്നുണ്ടെന്ന് അപ്ഡേറ്റ് പങ്കുവെച്ചിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയകളിലെല്ലാം ഇത് സംബന്ധിച്ച് അപ്ഡേറ്റ് നൽകിയിരുന്നു.
Also Read – ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പിശുക്ക് തുടർന്നാൽ ബ്ലാസ്റ്റേഴ്സിന് ഇത്തവണ വീണ്ടും പണിയാകും!!
അടുത്ത സീസണിലേക്ക് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിംഗ് ആയിരിക്കുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകർക്ക് സൈനിങ് സംബന്ധിച്ചുള്ള യാതൊരു അപ്ഡേറ്റും ബ്ലാസ്റ്റേഴ്സ് നൽകിയില്ല. പകരം തങ്ങളുടെ കിറ്റ് പാർട്ണറെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.
Also Read – പെരേര ഡയസിനെ കൈവിട്ട് ബാംഗ്ലൂരു👀 സൂപ്പർതാരത്തിന്റെ സൈനിങ് ഇനിയെങ്ങോട്ടാണ്??
കൂടാതെ നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ കിറ്റ് പാർട്ണർ ആയിരുന്ന സിക്സ് ഫൈവ് സിക്സ് തന്നെയാണ് വീണ്ടും കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ജോയിൻ ചെയ്യുന്നത്. രണ്ടു വർഷത്തേക്കുള്ള കരാറിലാണ് ക്ലബ്ബ് ഒപ്പുവച്ചത്.
എന്നാൽ അൽപ നിമിഷങ്ങൾക്ക് ശേഷം അടുത്ത സീസണിലേക്ക് വേണ്ടിയുള്ള തങ്ങളുടെ ആദ്യ സൈനിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. അമെയ് റനവാഡേയുടെ സൈനിങാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. 2030 വരെ അഞ്ച് വർഷത്തെ കരാറിൽ സൂപ്പർ സ്വന്തമാക്കിയിട്ടുണ്ട്. മുംബൈ സിറ്റിയുമായുള്ള കരാർ അവസാനിച്ച താരം ഫ്രീ ട്രാൻസ്ഫറിലൂടെയാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
Also Read – അഞ്ച് വർഷത്തെ ഗംഭീര കരാറിൽ സൈനിങ് തൂക്കി കൊമ്പന്മാർ😍🔥കിടിലൻ താരം ബ്ലാസ്റ്റേഴ്സിൽ!!