ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുമ്പായി ടീമിൽ മാറ്റങ്ങൾ വരുത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മൂന്ന്താരങ്ങൾ ടീം വിട്ടു പോകുന്നതായി ഒഫീഷ്യലി അറിയിച്ചിട്ടുണ്ട്. വിദേശ താരം ഉൾപ്പെടെ മൂന്ന് താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പടിയിറങ്ങിയത്.
Also Read – പെരേര ഡയസിനെ കൈവിട്ട് ബാംഗ്ലൂരു👀 സൂപ്പർതാരത്തിന്റെ സൈനിങ് ഇനിയെങ്ങോട്ടാണ്??
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി 2023ൽ വളരെയധികം പ്രതീക്ഷയോടെ സൈനിംഗ് കൊണ്ടുവന്ന ഇഷാൻ പണ്ഡിതയാണ് കരാർ അവസാനിച്ചതിനുശേഷം കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം തുടരാൻ താല്പര്യമില്ലാതെ പടിയിറങ്ങിയത്.
കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതിനുശേഷം ലഭിച്ച അവസരങ്ങൾ വളരെ കുറവായിരുന്നു. മാത്രമല്ല പരിക്കും മറ്റുമായി ബ്ലാസ്റ്റേഴ്സിനോടൊപ്പം അധികം സമയവും സൂപ്പർതാരം പുറത്തിരുന്നു.
Also Read – അഞ്ച് വർഷത്തെ ഗംഭീര കരാറിൽ സൈനിങ് തൂക്കി കൊമ്പന്മാർ😍🔥കിടിലൻ താരം ബ്ലാസ്റ്റേഴ്സിൽ!!
രണ്ട് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം 18 മത്സരങ്ങളിൽ ജേഴ്സി അണിഞ്ഞെങ്കിലും കുറച്ചു സമയം മാത്രം മത്സരങ്ങളിൽ ലഭിച്ച സൂപ്പർതാരത്തിന് തന്റെ ഫോം കണ്ടെത്താനുമായില്ല.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ് എത്തി മക്കളെ😍🔥 കൂടെ മറ്റൊരു മിഡ്‌നൈറ്റ് പ്രഖ്യാപനവുമായി കൊമ്പന്മാർ..
കേരള ബ്ലാസ്റ്റേഴ്സ് വിട്ടതിനുശേഷം ബ്ലാസ്റ്റർസിനോടോപ്പമുള്ള സമയത്തിനെ മോശം സമയമായാണ് ഇഷാൻ പണ്ഡിത ചൂണ്ടികാണിച്ചത്. തെറ്റായ സ്ഥലത്താണെങ്കിൽ ഒരിക്കലും യഥാർത്ഥ മൂല്യവും വിലയും ലഭിക്കില്ലെന്ന് ഇഷാൻ പണ്ഡിത സൂചിപ്പിച്ചു.
Also Read – ഇനിയിപ്പോ ആ പ്രതീക്ഷ വേണ്ടാ!! ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ ക്ലബ്ബുകൾക്ക് തിരിച്ചടി നൽകുന്ന ട്രാൻസ്ഫർ അപ്ഡേറ്റ്..
കരിയറിലെ മോശം സമയത്തിന് ശേഷം പ്രതീക്ഷയുടെ പുതിയൊരു അദ്ധ്യായം കാത്തിരിക്കുകയാണ് ഇഷാൻ പണ്ഡിത. വിദേശ താരങ്ങളാൽ സമ്പന്നമായ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ ഈ സീസണിൽ ഇന്ത്യൻ താരങ്ങൾക്ക് പൊതുവെ അവസരങ്ങൾ കുറവായിരുന്നു.
Also Read – കിടിലൻ യൂറോപ്യൻ സൈനിങ് ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥സൂപ്പർതാരത്തിനെ ഒഴിവാക്കാൻ കാരണവും ഇതാണ്..