ഐ എസ് എല്ലിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ വിദേശ താരങ്ങളുടെ സൈനിംഗ് ക്ലബ്ബിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്.
Also Read – പെരേര ഡയസിനെ കൈവിട്ട് ബാംഗ്ലൂരു👀 സൂപ്പർതാരത്തിന്റെ സൈനിങ് ഇനിയെങ്ങോട്ടാണ്??
അതെസമയം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിലുള്ള ചില വിദേശ താരങ്ങളെ അടുത്ത സീസണിന് മുൻപായി ടീമിൽ നിന്നും ഒഴിവാക്കിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് പുതിയ വിദേശ താരങ്ങളെ സൈനിങ്ചെയ്യാനാവൂ.
ഇതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ വിദേശ താരമായ ക്വാമി പെപ്ര കരാർ അവസാനിച്ചതിനുശേഷം ക്ലബ്ബ് വിടുന്നതായി ഒഫീഷ്യൽ പ്രഖ്യാപിച്ചിരുന്നു. സൂപ്പർതാരത്തിന് പുതിയ കരാർ ഓഫർ ചെയ്യാതിരുന്ന കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിലേക്ക് പുതിയൊരു വിദേശ താരത്തിനെയാണ് പ്രതീക്ഷിക്കുന്നത്.
Also Read – അഞ്ച് വർഷത്തെ ഗംഭീര കരാറിൽ സൈനിങ് തൂക്കി കൊമ്പന്മാർ😍🔥കിടിലൻ താരം ബ്ലാസ്റ്റേഴ്സിൽ!!
പുറത്തുവരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ അടുത്ത സീസണിൽ സ്പാനിഷ് താരമായ സെർജിയോ കാസ്റ്റലിനെ നമുക്ക് കാണാനാവും. ഈ സ്പാനിഷ് സൂപ്പർ താരത്തിന്റെ സൈനിംഗ് കേരള ബ്ലാസ്റ്റേഴ്സ് ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട് എന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ് എത്തി മക്കളെ😍🔥 കൂടെ മറ്റൊരു മിഡ്‌നൈറ്റ് പ്രഖ്യാപനവുമായി കൊമ്പന്മാർ..
ക്വാമി പെപ്രക്ക് പകരമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മുന്നേറ്റ നിരയിലേക്ക് കൊണ്ടുവരാൻ പോകുന്നത് ഐ എസ് എല്ലിൽ പരിചയസമ്പത്തുള്ള സെർജിയോ കാസ്റ്റലിനെ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – ഇനിയിപ്പോ ആ പ്രതീക്ഷ വേണ്ടാ!! ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ ക്ലബ്ബുകൾക്ക് തിരിച്ചടി നൽകുന്ന ട്രാൻസ്ഫർ അപ്ഡേറ്റ്..