in , , , ,

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് മുകളിൽ വട്ടമിട്ട് പറന്ന് ചെന്നൈയിൻ; ലിസ്റ്റിലുള്ളത് ഹോർമിപാമടക്കമുള്ള താരങ്ങൾ

സമീപ കാലത്തായി പുറത്ത് വന്ന റിപോർട്ടുകൾ അനുസരിച്ച് 3 താരങ്ങളെ ചെന്നെയിൻ നോട്ടമിടുന്നുണ്ട്. അതിൽ ഒരാൾക്ക് ചെന്നൈയിൻ കരാർ ഓഫർ നൽകിയതായും നേരത്തെ ഐഎഫ്ടിഡബ്ല്യൂസിയുടെ കോൺടെന്റ് റൈറ്റർ റെജിൻ ടി ജെയ്‌സ് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ആ താരമാരാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ മൊത്തത്തിൽ നോട്ടമിട്ടിരിക്കുകയാണ് എതിരാളികളായ ചെന്നൈയിൻ എഫ്സി. അടുത്ത സീസണിലേക്കായി ഇതിനോടകം ഒരു പിടി മികച്ച താരങ്ങളെ ചെന്നൈയിൻ സ്വന്തമാക്കിയിരുന്നു. ഇനിയും അവർ മികച്ച ട്രാൻസ്ഫറുകൾ നടത്തുമെന്നാണ് റിപോർട്ടുകൾ. അതിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയും അവർ നോട്ടമിട്ടിട്ടുണ്ട്.

ALSO READ: സെറ്റ് പീസ് വിദഗ്ധൻ; ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിലെ താരം ഫ്രീകിക്ക് ഗോളുകൾക്ക് പേര് കേട്ടവൻ

സമീപ കാലത്തായി പുറത്ത് വന്ന റിപോർട്ടുകൾ അനുസരിച്ച് 3 താരങ്ങളെ ചെന്നെയിൻ നോട്ടമിടുന്നുണ്ട്. അതിൽ ഒരാൾക്ക് ചെന്നൈയിൻ കരാർ ഓഫർ നൽകിയതായും നേരത്തെ ഐഎഫ്ടിഡബ്ല്യൂസിയുടെ കോൺടെന്റ് റൈറ്റർ റെജിൻ ടി ജെയ്‌സ് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ആ താരമാരാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

ALSO READ; അഞ്ച് വർഷത്തെ കരാർ; മുന്നേറ്റ നിരയിലേക്ക് യുവതാരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

ചെന്നൈയിൻ ലക്ഷ്യം വെയ്ക്കുന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങളിൽ യുവ പ്രതിരോധ താരം ഹോർമിപാമുണ്ട്. താരത്തെ ചെന്നൈയിൻ ലക്ഷ്യം വെയ്ക്കുന്നതായി ഫുട്ബോൾ എസ്‌ക്ലൂസിവ് എന്ന എക്സ് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്.

ALSO READ: മാഗ്നസ് എറിക്‌സണെ സ്വന്തമാക്കാൻ മറ്റൊരു ക്ലബ് രംഗത്ത്

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഐഎഫ്ടി ന്യൂസ് മീഡിയ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെപിയെയും ചെന്നൈയിൻ ലക്ഷ്യം വെയ്ക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. 2025 ൽ ബ്ലാസ്റ്റേഴ്സിൽ കരാർ അവസാനിക്കുന്ന താരമാണ് രാഹുൽ കെപി.കൂടാതെ ഡാനിഷ് ഫാറൂഖിനെയും ചെന്നൈയിൻ ലക്ഷ്യം വെയ്ക്കുന്നതായി റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.

ALSO READ: അടുത്ത ‘താങ്ക്യു’ പോസ്റ്റിന് കാത്തിരുന്നോളു; മലയാളി താരം ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്ക്

ഇത്തരത്തിൽ 3 താരങ്ങളെയാണ് ചെന്നൈയിൻ ബ്ലാസ്റ്റേഴ്സിൽ നിന്നും നോട്ടമിട്ടിരിക്കുന്നതായി റിപോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇതിൽ ഹോർമിപാമിനെ ബ്ലാസ്റ്റേഴ്‌സ് വിട്ട് നല്കാൻ യാതൊരു സാധ്യതയുമില്ല. എന്നാൽ ഡാനിഷിന്റെയും രാഹുലിന്റെ കാര്യം ഉറപ്പില്ല. രാഹുലിന്റെ കരാർ 2025 ൽ അവസാനിക്കുന്നതിനാലും കഴിഞ്ഞ സീസണിൽ താരത്തിന് ബ്ലാസ്റ്റേഴ്‌സ് നൽകിയ പുതിയ കരാറിൽ താരം ഒപ്പിടാത്തതിനാലും രാഹുലിനെ വിൽക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്.

സെറ്റ് പീസ് വിദഗ്ധൻ; ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിലെ താരം ഫ്രീകിക്ക് ഗോളുകൾക്ക് പേര് കേട്ടവൻ

മറ്റൊരു താരം കൂടി ബ്ലാസ്റ്റേഴ്സ് വിടുന്നു;ഐഎസ്എൽ വമ്പന്മാരുടെ ഓഫർ സ്വീകരിക്കാൻ കെപി രാഹുൽ