in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

സെറ്റ് പീസ് വിദഗ്ധൻ; ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിലെ താരം ഫ്രീകിക്ക് ഗോളുകൾക്ക് പേര് കേട്ടവൻ

മാഗ്‌നസ് എറിക്സൺ, മെറിൻ ജാക്കോലിസ്, അലക്സ് റ്റാം തുടങ്ങിയ താരങ്ങളുടെ പേര് നേരത്തെ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് റൂമറുകളായി ഉയർന്നിരുന്നു. സാധാരണ ഗതിയിൽ താരങ്ങളെ ടീമിലെത്തിക്കുമ്പോൾ ഒരുപാട് താരങ്ങളെ ക്ലബ് സമീപിക്കും. നിരവധി ഏജന്റുകളും അവരുടെ താരത്തെ വിൽക്കാനായി ബ്ലാസ്റ്റേഴ്സിനെയും ബന്ധപ്പെടും. അതിനാലാണ് ഇത്തരത്തിൽ റൂമറുകൾ പ്രചരിക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്സിന് ഇനി അടുത്ത സീസണിലേക്ക് ഒരു പിടി വിദേശ താരങ്ങളെ ടീമിലെത്തിക്കാനുണ്ട്. അതിനാൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട റൂമറുകൾക്ക് ഒരു പഞ്ഞവുമില്ല. മാഗ്‌നസ് എറിക്സൺ, മെറിൻ ജാക്കോലിസ്, അലക്സ് റ്റാം തുടങ്ങിയ താരങ്ങളുടെ പേര് നേരത്തെ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് റൂമറുകളായി ഉയർന്നിരുന്നു. സാധാരണ ഗതിയിൽ താരങ്ങളെ ടീമിലെത്തിക്കുമ്പോൾ ഒരുപാട് താരങ്ങളെ ക്ലബ് സമീപിക്കും. നിരവധി ഏജന്റുകളും അവരുടെ താരത്തെ വിൽക്കാനായി ബ്ലാസ്റ്റേഴ്സിനെയും ബന്ധപ്പെടും. അതിനാലാണ് ഇത്തരത്തിൽ റൂമറുകൾ പ്രചരിക്കുന്നത്.

ALSO READ: ബഗാന്റെ മുൻ വിദേശ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി കൊൽക്കത്തൻ മാധ്യമത്തിന്റെ റിപ്പോർട്ട്

ഇപ്പോൾ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ റൂമർ ക്രൊയേഷ്യൻ താരമായ ഡുജേ കോപ്പാണ്. 34 കാരനായ താരം മുന്നേറ്റ നിര താരമാണ്. ലെഫ്റ്റ് വിങ്, അറ്റാക്കിങ് മിഡ് ഫീൽഡർ, സെന്റർ സ്‌ട്രൈക്കർ എന്നീ പൊസിഷനുകളിൽ കളിക്കുന്ന താരം കൂടിയാണ്.

ALSO READ; അടുത്ത ‘താങ്ക്യു’ പോസ്റ്റിന് കാത്തിരുന്നോളു; മലയാളി താരം ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്ക്

എന്നാൽ താരത്തിന്റെ പ്രധാന കഴിവ് സെറ്റ്പീസുകൾ എടുക്കുന്നതിൽ കഴിവ് തന്നെയാണ്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേ സെറ്റ് പീസുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന പരിശീലകനായതിനാൽ ഡുജേയുടെ റൂമറിന് ശക്തി വർധിക്കുന്നു.

ALSO READ: മാഗ്നസ് എറിക്‌സണെ സ്വന്തമാക്കാൻ മറ്റൊരു ക്ലബ് രംഗത്ത്

എന്നാൽ ഡുജോയുടെ റൂമർ പ്രധാന മാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തത് റൂമറിന്റെ വിശ്വാസതയെ ചോദ്യം ചെയ്യുന്നു, കൂടാതെ 34 വയസുള്ള താരമാണ് ഡുജേ. എന്നാൽ സെറ്റ് പീസിൽ മികവുള്ള താരം ഫിനിഷിങ്ങിൽ വളരെ മോശമെന്നും ഏരിയൽ ഡ്യൂവൽസ് വിൻ ചെയ്യുന്നതിൽ മോശമാണെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ALSO READ: അഞ്ച് വർഷത്തെ കരാർ; മുന്നേറ്റ നിരയിലേക്ക് യുവതാരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

എന്നാൽ കഴിഞ്ഞ സീസണിൽ ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിഷൻ ക്ലബ് ലോകോമോട്ടിവയ്ക്ക് വേണ്ടി 22 കളികൾ നിന്നും 12 ഗോളും 3 അസിസ്റ്റും നേടിയിട്ടുണ്ട്. കൂടാതെ സെറ്റ് പീസ് ഗോളുകൾ നേടുന്നതിൽ മിടുക്കനായ താരം ക്രോസ്സിങ്ങിലും മികച്ച കണക്കുകളുള്ള താരമാണ്.

ബ്രസീലിയൻ ഗോളടി മിഷനായി ഐഎസ്എൽ ക്ലബ്ബുകൾ; നോട്ടമിട്ടിരിക്കുന്നത് മികച്ച കണക്കുകളുള്ള താരത്തെ

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് മുകളിൽ വട്ടമിട്ട് പറന്ന് ചെന്നൈയിൻ; ലിസ്റ്റിലുള്ളത് ഹോർമിപാമടക്കമുള്ള താരങ്ങൾ