in , ,

ബ്രസീലിയൻ ഗോളടി മിഷനായി ഐഎസ്എൽ ക്ലബ്ബുകൾ; നോട്ടമിട്ടിരിക്കുന്നത് മികച്ച കണക്കുകളുള്ള താരത്തെ

ബ്രസീലിയൻ താരം റോബ്‌സൺ റോബിഞ്ഞോയെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ ശ്രമിക്കുന്നതായി റിപോർട്ടുകൾ. ഈസ്റ്റ് ബംഗാൾ അടക്കം 4 ഐഎസ്എൽ ക്ലബ്ബുകളാണ് താരത്തെ സ്വന്തമാക്കാൻ രംഗത്ത് വന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ബ്രസീലിയൻ താരം റോബ്‌സൺ റോബിഞ്ഞോയെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ ശ്രമിക്കുന്നതായി റിപോർട്ടുകൾ. ഈസ്റ്റ് ബംഗാൾ അടക്കം 4 ഐഎസ്എൽ ക്ലബ്ബുകളാണ് താരത്തെ സ്വന്തമാക്കാൻ രംഗത്ത് വന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ALSO READ: ബഗാന്റെ മുൻ വിദേശ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി കൊൽക്കത്തൻ മാധ്യമത്തിന്റെ റിപ്പോർട്ട്

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ തുടർച്ചായി 4 സീസണുകളിൽ ബസുന്ദര കിങ്സിനെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് റോബിഞ്ഞോ. കഴിഞ്ഞ സീസണിൽ ബസുന്ദരക്കായി 15 മത്സരങ്ങളിൽ നിന്നും 8 ഗോളുകളും 11 അസിസ്റ്റും സ്വന്തമാക്കിയ താരമാണ് റോബിഞ്ഞോ.

ALSO READ: അടുത്ത ‘താങ്ക്യു’ പോസ്റ്റിന് കാത്തിരുന്നോളു; മലയാളി താരം ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്ക്

28 കാരനായ താരം 2020 മുതൽ ബസുന്ദരയുടെ താരമാണ്. ഫ്ലുമിനൻസ് അടക്കമുള്ള ബ്രസീലിയൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരമാണ് റോബിഞ്ഞോ. ബംഗ്ലാദേശിൽ കളിക്കുന്നത് കൊണ്ട് താരത്തിന്റെ നിലവാരം ചെറുതാക്കി കളയാനാവില്ല. മികച്ച നിലവാരമുള്ള താരം തന്നെയാണ് റോബിഞ്ഞോ.

ALSO READ: മാഗ്നസ് എറിക്‌സണെ സ്വന്തമാക്കാൻ മറ്റൊരു ക്ലബ് രംഗത്ത്

ബസുന്ദരയ്ക്കായി ഇത് വരെ 99 മത്സരങ്ങളിൽ നിന്നും 75 ഗോളുകളാണ് നേടിയത്. ലെഫ്റ്റ് വിങ്ങാണ് താരത്തിന്റെ പ്രധാന പൊസിഷൻ.

ALSO READ: അഞ്ച് വർഷത്തെ കരാർ; മുന്നേറ്റ നിരയിലേക്ക് യുവതാരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

നേരത്തെ കഴിഞ്ഞ ജനുവരിയിൽ മോഹൻ ബഗാൻ താരത്തെ ലക്ഷ്യം വെച്ചതായി ചില റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.

ബ്ലാസ്റ്റേഴ്സിലേക്ക് ക്രൊയേഷ്യൻ താരം വരുന്നു;ഇത് നടന്നാൽ ചരിത്രം

സെറ്റ് പീസ് വിദഗ്ധൻ; ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിലെ താരം ഫ്രീകിക്ക് ഗോളുകൾക്ക് പേര് കേട്ടവൻ