in , , ,

LOLLOL OMGOMG LOVELOVE

ഒത്ത് കളിയോ; ഇന്ത്യ- പാക് പോരാട്ടത്തിന് പിന്നാലെ പാക് താരത്തിനെതിരെ ആരോപണം

ആദ്യ മത്സരത്തിൽ ബൗളർ ഹാരിസ് റൗഫിനെതിരെയായിരുന്നു ആരോപണം. പാക് താരം മത്സരത്തിൽ പന്ത് ചുരണ്ടിയെന്നാണ് അമേരിക്കൻ താരം ത്രോണിന്റെ ആരോപണം. ഇപ്പോഴിതാ ഇന്ത്യയ്ക്ക്തിരെയുള്ള രണ്ടാം മത്സത്തിലെ തോൽവിക്ക് പിന്നാലെ മറ്റൊരു പാക് താരത്തിനെതിരെ ഒത്തുകളി ആരോപണം ഉയർന്നിരിക്കുകയാണ്.

ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് സൂപ്പർ എട്ട് യോഗ്യത തുലാസിലാക്കിയിരിക്കുകയാണ് പാകിസ്ഥാൻ. ആദ്യ മത്സരത്തിൽ അമേരിക്കയോടും രണ്ടാം മത്സരത്തിൽ ഇന്ത്യയോടുമാണ് പാകിസ്ഥാൻ തോറ്റത്. എന്നാൽ രണ്ട് മത്സരങ്ങളിലും തോൽവി മാത്രമല്ല. ആരോപണവും പാകിസ്ഥാൻ ടീം നേരിടുന്നുണ്ട്.

ആദ്യ മത്സരത്തിൽ ബൗളർ ഹാരിസ് റൗഫിനെതിരെയായിരുന്നു ആരോപണം. പാക് താരം മത്സരത്തിൽ പന്ത് ചുരണ്ടിയെന്നാണ് അമേരിക്കൻ താരം ത്രോണിന്റെ ആരോപണം. ഇപ്പോഴിതാ ഇന്ത്യയ്ക്ക്തിരെയുള്ള രണ്ടാം മത്സത്തിലെ തോൽവിക്ക് പിന്നാലെ മറ്റൊരു പാക് താരത്തിനെതിരെ ഒത്തുകളി ആരോപണം ഉയർന്നിരിക്കുകയാണ്.

അസം ഖാന് പകരം ടീമിലെത്തിയ ഇമാദ് വസീമിനെതിരെയാണ് ആരോപണം. മുന്‍ പാക് ക്യാപ്റ്റന്‍ സലീം മാലിക്കാണ് താരത്തിനെതിരെ ആരോപണം ഉന്നയിച്ചരിക്കുന്നത്. ഒരു പാക് ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് സലിം മാലികിന്റെ ആരോപണം.

വസീമിന്റെ ഇന്നിങ്‌സ് സംശയാസ്പദമാണെനും എന്തുകൊണ്ടാണ് ഇത്രയുമധികം ബോളുകള്‍ മിസ്സാക്കിയതെന്നുമാണ് മാലിക്കിന്‍റെ സംശയത്തിന് കാരണം. വസീം ഇത്രയും സ്ലോയായി എന്തുകൊണ്ടാണ് ബാറ്റ് ചെയ്തതെന്ന സംശയമാണ് മാലിക്ക് ഉന്നയിക്കുന്നത്. ഇമാദ് വസീമിന്റെ ഇന്നിങ്‌സ് വളരെയധികം സംശയകരമായാണ് കാണപ്പെട്ടത്. എന്തു സംഭവിച്ചാവും ഔട്ടാവില്ലെന്നു ഉറപ്പ് വരുത്തുന്ന തരത്തിലാണ് അവന്‍ ബാറ്റ് ചെയ്തതതെന്നും മാലിക് പറയുന്നു.

ALSO READ; സഞ്ജുവിന് പ്രതീക്ഷയില്ല; കാരണം 4 ഘടകങ്ങൾ

ഇന്ത്യക്കെതിരേ ഇമാദ് വസീം റണ്ണെടുക്കാനുള്ള ഒരു ശ്രമം പോലും നടത്തിയിട്ടില്ല. ഒരോവര്‍ മുഴുവന്‍ സ്‌ട്രൈക്ക് നേരിട്ട ശേഷം അവസാന ബോളില്‍ സിംഗിളെടുത്ത് വീണ്ടും സ്‌ട്രൈക്കിലെത്താനാണ് വസീം ശ്രമിച്ചതെന്നും മാലിക്ക് കുറ്റപ്പെടുത്തി.

മിലോസ് തുടരുമോ? പുതിയ അപ്‌ഡേറ്റ് പുറത്ത്

വരാനിരിക്കുന്നത് ടെക്നിക്കൽ ഫോറിൻ പ്ലയെർസ്; ബ്ലാസ്റ്റേഴ്സിൽ മൈക്കിളപ്പന്റെ പ്ലാനുകൾ എന്തൊക്കെ? കൂടുതൽ അറിയാം…