in , , , ,

OMGOMG AngryAngry LOVELOVE LOLLOL CryCry

സഞ്ജുവിന് പ്രതീക്ഷയില്ല; കാരണം 4 ഘടകങ്ങൾ

കോഹ്‌ലിയും സൂര്യകുമാറും ശിവം ദുബെയും ബാറ്റിങ്ങിൽ നിറം മങ്ങുന്നത് വരും മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ആശങ്ക നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ സഞ്ജുവിനെ ബാറ്റിംഗ് ഓർഡറിലേക്ക് കൊണ്ട് വരണമെന്ന് ആരാധകർ ആവശ്യപ്പെടുന്നെങ്കിലും സഞ്ജുവിന് വിളിയെത്താൻ സാദ്ധ്യതകൾ കാണുന്നില്ല. പ്രധാനമായും 4 കാരണങ്ങളാണ് സഞ്ജുവിന് വിളിയെത്താൻ തടസ്സമാകുന്നത് എന്നാണ് ക്രിക്കറ്റ് ബുജികളുടെ അഭിപ്രായം. ആ 4 ഘടകങ്ങൾ ഏതെന്ന് പരിശോധിക്കാം.

ലോകകപ്പിലെ ആവേശപോരാട്ടത്തിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ ബാറ്റിംഗ് നിര ആശങ്ക നൽകുന്നതാണ്. കോഹ്‌ലിയും സൂര്യകുമാറും ശിവം ദുബെയും ബാറ്റിങ്ങിൽ നിറം മങ്ങുന്നത് വരും മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ആശങ്ക നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ സഞ്ജുവിനെ ബാറ്റിംഗ് ഓർഡറിലേക്ക് കൊണ്ട് വരണമെന്ന് ആരാധകർ ആവശ്യപ്പെടുന്നെങ്കിലും സഞ്ജുവിന് വിളിയെത്താൻ സാദ്ധ്യതകൾ കാണുന്നില്ല. പ്രധാനമായും 4 കാരണങ്ങളാണ് സഞ്ജുവിന് വിളിയെത്താൻ തടസ്സമാകുന്നത് എന്നാണ് ക്രിക്കറ്റ് ബുജികളുടെ അഭിപ്രായം. ആ 4 ഘടകങ്ങൾ ഏതെന്ന് പരിശോധിക്കാം.

  1. ന്യൂയോർക്കിലെ പിച്ച്

ന്യൂയോർക്കിലെ മോശം പിച്ചിൽ ബാറ്റിങ്ങിൽ അധികമാർക്കും തിളങ്ങാൻ കഴിഞ്ഞിട്ടില്ല. സാക്ഷാൽ വിരാട് കോഹ്ലി പോലും പതറിയ പിച്ചിൽ സൂര്യകുമാറും ദുബെയും പതറിയതിൽ അത്ഭുതപ്പെടാനില്ലെന്നും അതിനാൽ ഈ പിച്ചിൽ ബാറ്റിങ് നിരയിൽ മാറ്റങ്ങൾ കൊണ്ട് വന്നാലും വലിയ മാറ്റങ്ങളൊന്നും ഉണ്ടാവാനിടയില്ല എന്ന വാദം നിലവിലെ ഇലവനെ അടുത്ത മത്സരത്തിൽ നിലനിർത്താനും സഞ്ജു പുറത്തിറക്കാനും കാരണമാകും.

  1. പരിക്കും പന്തും

എക്സ്ട്രാ ബൗൺസുകൾ ഉള്ളതിനാൽ താരങ്ങൾക്ക് പരിക്കേൽക്കാനുള്ള സാദ്ധ്യതകൾ കൂടുതലാണ്. ഈ ഘട്ടത്തിൽ രണ്ട് കീപ്പർമാരെ ഒന്നിച്ച് ഇറക്കിയാൽ ഇരുവർക്കും പരിക്കേറ്റാൽ അത് വരും മത്സരങ്ങളിൽ തിരിച്ചടിയാവാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. കൂടാതെ ഋഷഭ് പന്തിന്റെ മികച്ച പ്രകടനം സഞ്ജുവിനെ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ പുറത്തിരുത്താൻ കാരണമാകുന്നു.

  1. ലെഫ്റ്റ്- റൈറ്റ്

ലെഫ്റ്റ് റൈറ്റ് കോമ്പിനേഷനുകൾ ടീമിൽ ഏറെ പ്രാധാന്യമുള്ള ഘടകമാണ്. അതിനാൽ മധ്യനിരയിൽ ഒരു ലെഫ്റ്റ് ബാറ്റർ ആവശ്യമായതിനാൽ ശിവം ദുബെയ്ക്ക് സാദ്ധ്യതകൾ വർധിപ്പിക്കുന്നു. ഈ കോമ്പിനേഷനിൽ സഞ്ജു ഉൾപെടണമെങ്കിൽ റൈറ്റ് ഹാൻഡ് ബാറ്ററായ രോഹിത്, കോഹ്ലി, സൂര്യ എന്നിവർ പുറത്തിരിക്കണം. രോഹിത് നായകനായതിനാലും കോഹ്ലി അവിഭാജ്യഘടകമായതിനാലും സൂര്യ ബിസിസിഐയുടെയും രോഹിതിന്റെയും ഇഷ്ടതാരമായതിനാലും ഈ 3 പേർ പരിക്ക് പറ്റാതെ പുറത്തിറക്കുമെന്ന് സഞ്ജു കണക്ക് കൂട്ടേണ്ട ആവശ്യമില്ല.

  1. ദുബെ

ദുബെയ്ക്ക് പകരം സഞ്ജുവിനെ ഉൾപ്പെടുത്തണം എന്നതാണ് ആവശ്യം. നേരത്തെ പറഞ്ഞ ലെഫ്റ്റ് ഹാൻഡ് ബാറ്റർ എന്ന ഘടകം ഇതിൽ സഞ്ജുവിനേക്കാൾ ദുബെയ്ക്ക് മുൻഗണന ലഭിക്കുന്നു. കൂടാതെ ബൗൾ ചെയ്യാൻ കൂടി ദുബെയ്ക്ക് സാധിക്കുമെന്നത് മറ്റൊരു ഘടകം. ഇതും സഞ്ജുവിനെ പ്രതികൂലമാണ്.

ALSO READ: പുതിയ രാഷ്ട്രീയ സാഹചര്യം; ജയ് ഷാ ബിസിസിഐയിൽ നിന്നും പുറത്തേക്ക്? സത്യമെന്ത്?

ഒരു പ്രതിരോധ താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്

പണം പ്രശ്നമല്ല; 20 മില്യൺ പ്രതിഫലം നൽകി സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ റോണോയുടെ അൽ നസ്ർ