in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

പണം പ്രശ്നമല്ല; 20 മില്യൺ പ്രതിഫലം നൽകി സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ റോണോയുടെ അൽ നസ്ർ

ഒരു ഗോൾ കീപ്പർക്ക് വേണ്ടിയുള്ള അൽ നസ്റിന്റെ ശ്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ നേരത്തെ പുറത്ത് വന്നതാണ്. ഗോൾ കീപ്പിംഗ് പൊസിഷനിലേക്ക് നിരവധി താരങ്ങളെ അവർ നോട്ടമിടുകയും ചെയ്തിട്ടുണ്ട്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡിഹിയയെ ടീമിലെത്തിക്കാൻ റോണോ മാനേജ്‌മെന്റിനോട് നിർദേശം നൽകിയിരുന്നു. കൂടാതെ അർജന്റ്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിൻസ് അൽ നസ്‌റിന്റെ ബാക്ക്അപ്പ് ടാർഗറ്റ് ആയിരുന്നു.

സൗദി പ്രൊ ലീഗ് ക്ലബ് അൽ നസ്‌റിന്റെ നിലവിലെ പ്രധാന തലവേദന ഗോൾകീപ്പിങ്ങാണ്. കൊളംബിയൻ താരം ഡേവിഡ് ഓസ്പിന ടീമിലുണ്ടെങ്കിലും ഓസ്പിനയുടെ ചോരുന്ന കൈകൾ റോണോയ്ക്കും കൂട്ടർക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. അതിനാൽ അടുത്ത സീസണിലേക്ക് ഒരു മികച്ച ഗോൾ കീപ്പർ അൽ നസ്റിന് അത്യാവശ്യമാണ്.

ALSO READ: നെയ്മറെ പൂട്ടും; തകർപ്പൻ നീക്കവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഒരു ഗോൾ കീപ്പർക്ക് വേണ്ടിയുള്ള അൽ നസ്റിന്റെ ശ്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ നേരത്തെ പുറത്ത് വന്നതാണ്. ഗോൾ കീപ്പിംഗ് പൊസിഷനിലേക്ക് നിരവധി താരങ്ങളെ അവർ നോട്ടമിടുകയും ചെയ്തിട്ടുണ്ട്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡിഹിയയെ ടീമിലെത്തിക്കാൻ റോണോ മാനേജ്‌മെന്റിനോട് നിർദേശം നൽകിയിരുന്നു. കൂടാതെ അർജന്റ്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിൻസ് അൽ നസ്‌റിന്റെ ബാക്ക്അപ്പ് ടാർഗറ്റ് ആയിരുന്നു.

ALSO READ: റോണോ- മാനേ കൂട്ട് കെട്ട് അവസാനിക്കുന്നു; താരം പുതിയ ക്ലബ്ബിലേക്ക്

ഇപ്പോഴിതാ എല്ലാ ടാർഗറ്റും ഒഴിവാക്കി അൽ നസ്ർ യുവന്റസ് ഗോൾകീപ്പർ ചെസ്‌നിയെ സ്വന്തമാക്കുന്നതിന് അടുത്തെത്തിയിരിക്കുകയാണ്. താരം അൽ നസ്റുമായി അടുത്തതായി പോളിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രതിവർഷം 20 മില്യൺ യൂറോയാണ് താരത്തിന് പ്രതിഫലമായി ലഭിക്കുക.

ALSO READ: നീക്കങ്ങൾക്ക് വെല്ലുവിളി; റോണോയ്ക്ക് റയലിന്റെ വക തിരിച്ചടി

നേരത്തെ യുവന്റസിൽ റോണോയ്‌ക്കൊപ്പം കളിച്ച താരമാണ് ചെസ്‌നി എന്നതിനാൽ കാര്യങ്ങൾ എളുപ്പമാണ്. 34 കാരനായ ചെസ്‌നി നേരത്തെ ആഴ്‌സണൽ, റോമ, ബ്രെന്റ്ഫോർഡ് എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

താരത്തിന്റെ വരവ് അടുത്ത സീസണിൽ അൽ നസ്റിനെ കിരീടത്തിലെത്തിക്കുമെന്നാണ് പ്രതീക്ഷ. കാരണം കഴിഞ്ഞ സീസണിൽ ഒരു കിരീടം പോലും നേടാൻ റോണോയ്ക്കും സംഘത്തിനും കഴിഞ്ഞിട്ടില്ല.

സഞ്ജുവിന് പ്രതീക്ഷയില്ല; കാരണം 4 ഘടകങ്ങൾ

2027- 28 സീസണിൽ ബ്ലാസ്റ്റേഴ്‌സ് കിരീടം ഉയർത്തും; ചാറ്റ് ജിപിടിയുടെ പ്രവചനം