യൂറോ- കോപ്പ അമേരിക്ക ആവേശത്തിലേക്ക് ഫുട്ബോൾ ആരാധകർ കടക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. അന്താരാഷ്ട്ര പോരാട്ടങ്ങൾക്ക് കാത്തിരിക്കുന്നതിനിടയിലും ട്രാൻസ്ഫർ ജാലകത്തിൽ ചില നീക്കങ്ങൾ കൂടി ഇപ്പോൾ നടക്കുകയാണ്.
ട്രാൻസ്ഫർ വിൻഡോയിൽ റൊണാൾഡോയുടെ അൽ നസ്ർ സ്വന്തമാക്കാൻ ശ്രമിച്ചതും ക്രിസ്റ്റ്യാനോ നേരിട്ട് ഇടപെട്ട് ടീമിലെത്തിക്കാൻ ശ്രമിച്ചതുമായ താരമായ റയൽ മാഡ്രിഡിന്റെ നാച്ചോ ഫെർണാണ്ടസ്. താരത്തെ അൽ നസ്റിൽ എത്തിക്കാൻ റൊണാൾഡോ താരവുമായി ഫോണിൽ ബന്ധപ്പെട്ടതായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാർക്ക റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ താരത്തെ സ്വന്തമാക്കാനുള്ള റോണോയുടെയും അൽ നസ്‌റിന്റെയും നീക്കങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ പുതിയ നീക്കം. നാച്ചോയ്ക്ക് റയൽ പുതിയ കരാർ നൽകിയിരിക്കുകയാണ്. നേരത്തെ താരത്തിന്റെ കരാർ മെയ് 31 ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാച്ചോയ്ക്ക് റയൽ പുതിയ ഓഫർ നൽകിയിരിക്കുന്നത്.
ALSO READ: നെയ്മറെ പൂട്ടും; തകർപ്പൻ നീക്കവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
റയൽ പുതിയ ഓഫർ നൽകിയതോടെ നാച്ചോ റയൽ വിടുമെന്ന കാര്യം ഇപ്പോൾ സംശയത്തിലായിരിക്കുകയാണ്. ഇത് റോണോയുടെ അൽ നസ്റിന് വലിയ തിരിച്ചടിയാണ്.
അൽ നസ്റിന് മാത്രമല്ല, ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയും നാച്ചോയ്ക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. റയൽ പുതിയ കരാർ താരത്തിന് ഓഫർ ചെയ്തതതോടെ മിയാമിക്കും തിരിച്ചടിയാണ്.