സൗദി ക്ലബ് അൽ നസ്‌റിന്റെ മുന്നേറ്റതാരങ്ങളാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനേയും. ഇരുവരും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ ഈ സൂപ്പർ കൂട്ട്കെട്ട് അവസാനിക്കാൻ പോകുന്നതായാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
കായിക മാധ്യമമായ സ്പോർട്സ് സോണിന്റെ റിപ്പോർട്ട് പ്രകാരം മാനേയുമായി കരാർ അവസാനിപ്പിക്കാൻ അൽ നസ്ർ ഒരുങ്ങുന്നുവെന്നാണ്. താരത്തിന് 2026 വരെ അൽ നസ്റിൽ കരാറുണ്ടെങ്കിലും താരത്തെ വിൽക്കാനാണ് അൽ നസ്‌റിന്റെ ശ്രമം.
ALSO READ: അൽ നസ്റിലേക്ക് വരണം; മിയാമി നോട്ടമിട്ട താരത്തെ ഹൈജാക്ക് ചെയ്ത് റോണോ
അതേ സമയം, താരത്തെ വാങ്ങിക്കാൻ സൗദി ക്ലബായുടെ അൽ ക്വദ്‌സിയ എഫ്സിയ്ക്ക് താല്പര്യമുണ്ടെന്നാണ് റിപ്പോർട്ട്. അങ്ങനെയങ്കിൽ സെനഗലീസ് താരം സൗദി പ്രൊ ലീഗിൽ തുടരുകയും റോണോയെക്കതിരെ പന്ത് തട്ടുകയും ചെയ്യും.
ALSO READ: നെയ്മറെ പൂട്ടും; തകർപ്പൻ നീക്കവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
ജർമൻ ക്ലബ് ബയേൺ മ്യുണിക്കിൽ നിന്നാണ് കഴിഞ്ഞ സീസണിൽ താരം അൽ നസ്റിൽ എത്തുന്നത്. 32 കാരനായ താരം കഴിഞ്ഞ സീസണിൽ സൗദിയിൽ 46 മത്സരങ്ങളിൽ നിന്നും 19 ഗോളും 11 അസിസ്റ്റും നേടിയിട്ടുണ്ട്.
ബയേണിൽ കളിക്കുന്നതിന് മുമ്പ് ആറു സീസണുകളിൽ മാനെ കളിച്ചത് ലിവർപൂളിന് വേണ്ടിയാണ്. ഈ കാലയളവിലാണ് താരം ചാമ്പ്യൻസ് ലീഗ് അടക്കമുള്ള കിരീടങ്ങൾ നേടിയത്.