in , , ,

LOVELOVE LOLLOL

ഇന്ത്യയ്‌ക്കെതിരെ കണ്ണ്കടി? ഇന്ത്യ- പാക് മത്സരത്തിന് മുമ്പ് ഐസിസിയ്ക്ക് പരാതിയുമായി പാകിസ്‌ഥാൻ

എന്ത് വിലകൊടുത്തും പാകിസ്താന് വിജയം അനിവാര്യമാണ്. സൂപ്പർ എട്ടിലേക്കുള്ള വഴി എളുപ്പമാക്കാൻ ഇന്ത്യക്കും വിജയം വേണം. അതിനാൽ ഇത്തവണത്തെ ഇന്ത്യ- പാക്ക് പോരാട്ടത്തിന് വാശിയേറും. നാളെ ഇരുവരും പോരാടാനിറങ്ങുമ്പോൾ ഒരു പരാതിയുമായി പാകിസ്ഥാൻ ഐസിസിയെ സമീപിച്ചരിക്കുകയാണ്.

കുട്ടിക്രിക്കറ്റിൽ നാളെ ആവേശകരമായ ഇന്ത്യ- പാക് പോരാട്ടം നടക്കുകയാണ്. സാധാരണ ഗതിയിൽ ഇന്ത്യ- പാക് പോരാട്ടത്തിന് എന്നും ആവേശമുണ്ട്. എന്നാൽ ഇത്തവണ ആവേശത്തിന് വീര്യം കൂട്ടുന്നത് പാകിസ്‌ഥാന്റെ നിലവിലെ പോയിന്റ് പട്ടികയിലെ അവസ്ഥയാണ്.

ALSO READ: ആശങ്ക വേണ്ട, റൊട്ടേഷനുണ്ടാകും; സഞ്ജുവിന് സന്തോഷവാർത്ത

ആദ്യ മത്സരത്തിൽ അമേരിക്കയോട് സൂപ്പർ ഓവറിൽ തോറ്റ പാകിസ്താന് നിലവിൽ പോയിന്റ് പട്ടികയിൽ പൂജ്യം പോയിന്റാണ്. അമേരിക്കയ്ക്ക് 4 പോയിന്റും ഇന്ത്യയ്ക്കും കാനഡയ്ക്കും രണ്ട് പോയിന്റുമുണ്ട്. അതിനാൽ ഇന്ത്യക്കെതിരെ പരാജയപ്പെട്ടാൽ പാകിസ്താന്റെ സൂപ്പർ എട്ട് യോഗ്യത തുലാസിലാവും.

ALSO READ: അവർ ടീമിൽ അധികപറ്റാവും; തുറന്ന് സമ്മതിച്ച് രോഹിത് ശർമ്മ

അതിനാൽ എന്ത് വിലകൊടുത്തും പാകിസ്താന് വിജയം അനിവാര്യമാണ്. സൂപ്പർ എട്ടിലേക്കുള്ള വഴി എളുപ്പമാക്കാൻ ഇന്ത്യക്കും വിജയം വേണം. അതിനാൽ ഇത്തവണത്തെ ഇന്ത്യ- പാക്ക് പോരാട്ടത്തിന് വാശിയേറും. നാളെ ഇരുവരും പോരാടാനിറങ്ങുമ്പോൾ ഒരു പരാതിയുമായി പാകിസ്ഥാൻ ഐസിസിയെ സമീപിച്ചരിക്കുകയാണ്.

ALSO READ: പാകിസ്താന് ‘സൂപ്പർ എട്ട്’ മറക്കാം; ഇന്ത്യ-പാക് മത്സരത്തിന് വില്ലനെത്തുന്നു; മത്സരം ഉപേക്ഷിച്ചേക്കും

കഴിഞ്ഞ ദിവസാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മത്സരത്തിനായി ന്യൂയോര്‍ക്കിലെത്തിയത്. എന്നാല്‍ ന്യൂയോർക്കിൽ ഒരുക്കിയ സൗകര്യത്തില്‍ പാക് ടീം ഒട്ടും സന്തുഷ്ടരല്ല. ഇതോടെ അവര്‍ പരാതി ഉന്നയിക്കുകയും ചെയ്തു. ഒരുക്കിയ താമസസൗകര്യം സ്റ്റേഡിയത്തില്‍ നിന്ന് ഏറെ ദൂരെയാണെന്ന് പാക് ടീമിന്റെ പരാതി. ഇന്ത്യക്ക് നല്‍കിയ രീതിയിലുള്ള അതേ രീതിയിലുള്ള സൗകര്യം ഏര്‍പ്പാടാക്കണമെന്നായിരുന്നു പാക് ടീമിന്റെ വാദം. ഐസിസി പരാതി സ്വീകരിക്കുകയും പരിഗണിക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ: 26 പന്തിൽ സെഞ്ച്വറി; വീണ്ടും വെടിക്കെട്ടുമായി അഭിഷേക്

ഇനി പാകിസ്ഥാൻ പരാജയപ്പെട്ടാൽ ഇന്ത്യക്ക് ഒരുക്കിയ സൗകര്യം ഞങ്ങൾക്കും ഇല്ലല്ലോ എന്ന് പറഞ്ഞ് പാക്സിതാന് താരങ്ങൾ തോൽവിയെ ന്യായികരിക്കുമോ എന്നതാണ് ഇന്ത്യൻ ആരാധകരുടെ പേടി.

ALSO READ: പുതിയ രാഷ്ട്രീയ സാഹചര്യം; ജയ് ഷാ ബിസിസിഐയിൽ നിന്നും പുറത്തേക്ക്? സത്യമെന്ത്?

റോണോ- മാനേ കൂട്ട് കെട്ട് അവസാനിക്കുന്നു; താരം പുതിയ ക്ലബ്ബിലേക്ക്

രാഹുൽ ഇനി ബ്ലാസ്റ്റേഴ്സിനൊടൊപ്പമില്ല!?; താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയായതായി റിപോർട്ടുകൾ