in , ,

പാകിസ്താന് ‘സൂപ്പർ എട്ട്’ മറക്കാം; ഇന്ത്യ-പാക് മത്സരത്തിന് വില്ലനെത്തുന്നു; മത്സരം ഉപേക്ഷിച്ചേക്കും

ആദ്യ മത്സരത്തിൽ പരാജയപ്പെട്ട് പോയിന്റ് നില തുറക്കാൻ കഴിയാത്ത പാകിസ്താന് ഇന്ത്യയുമായുള്ള മത്സരം മുടങ്ങിയാൽ ഒരു പോയിന്റുമായി പാകിസ്താന് തൃപ്തിപ്പെടേണ്ടി വരും.അങ്ങനെയെങ്കിൽ പാകിസ്ഥാന്റെ സൂപ്പർ എട്ട് യോഗ്യതയും തുലാസിലാവും. നിലവിൽ കളിച്ച രണ്ട് മത്സരങ്ങളിൽ വിജയിച്ച അമേരിക്ക 4 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. അയർലൻഡിനെ പരാജയപ്പെടുത്തി കാനഡയും രണ്ട് പോയ്ന്റ്റ് നേടിയിട്ടുണ്ട്.

ടി20 ലോകകപ്പിൽ ഇന്ത്യ നാളെ രണ്ടാം മത്സരത്തിൽ പാകിസ്താനെ നേരിടാനൊരുങ്ങുകയാണ്. ന്യൂയോർക്കിലാണ് മത്സരം. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം. ആദ്യ മത്സരത്തിൽ അയർലണ്ടിനെ പരാജയപ്പെടുത്തിയെത്തിയാണ് ഇന്ത്യ എത്തുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ അമേരിക്കയോട് തോറ്റ പാകിസ്ഥാൻ ജീവൻമരണപോരാട്ടത്തിനാണ് ഇറങ്ങുന്നത്.

എന്നാൽ ആരാധകർ ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന ഇന്ത്യ- പാക് പോരാട്ടത്തിൽ മഴ വില്ലനായെത്തുമെന്നാണ് റിപ്പോർട്ട്. മത്സരം നടക്കാനിരിക്കുന്ന ജൂൺ ഒമ്പതിന് ന്യൂയോർക്കിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. പ്രാദേശിക സമയം രാവിലെ 10.30 നാണ് ഇന്ത്യ – പാകിസ്താൻ മത്സരം ആരംഭിക്കുന്നത്.

അന്നേ ദിവസം രാവിലെ 11 മണി മുതൽ ന്യൂയോർക്കിൽ മഴ‌പെയ്യാനുള്ള‌ സാധ്യത 51 ശതമാനമാണെന്നും വൈകിട്ട് നാല് മണി വരെ മഴയ്ക്കുള്ള സാധ്യത 45-50 ശതമാനമായി നിലനിൽക്കുമെന്നുമാണ് കാലാവസ്ഥ പ്രവചനം.മത്സരം മഴ കൊണ്ട് പോയാൽ തിരിച്ചടി പാകിസ്താനാണ്.

ALSO READ: അനുകൂല തരംഗം, സഞ്ജു നീലക്കുപ്പായത്തിൽ സ്ഥിരമാകും;നിർണായക അപ്‌ഡേററ്റുമായി ബിസിസിഐ വൃത്തങ്ങൾ

ആദ്യ മത്സരത്തിൽ പരാജയപ്പെട്ട് പോയിന്റ് നില തുറക്കാൻ കഴിയാത്ത പാകിസ്താന് ഇന്ത്യയുമായുള്ള മത്സരം മുടങ്ങിയാൽ ഒരു പോയിന്റുമായി പാകിസ്താന് തൃപ്തിപ്പെടേണ്ടി വരും.അങ്ങനെയെങ്കിൽ പാകിസ്ഥാന്റെ സൂപ്പർ എട്ട് യോഗ്യതയും തുലാസിലാവും. നിലവിൽ കളിച്ച രണ്ട് മത്സരങ്ങളിൽ വിജയിച്ച അമേരിക്ക 4 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. അയർലൻഡിനെ പരാജയപ്പെടുത്തി കാനഡയും രണ്ട് പോയ്ന്റ്റ് നേടിയിട്ടുണ്ട്.

ALSO READ: ആശങ്ക വേണ്ട, റൊട്ടേഷനുണ്ടാകും; സഞ്ജുവിന് സന്തോഷവാർത്ത

മഴ കാരണം പാകിസ്താന് ഒരു പോയിന്റ് ലഭിച്ചാൽ പോയിന്റ് പട്ടികയിൽ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും കാനഡയ്ക്കും പിന്നാലെ നാലാം സ്ഥാനത്താവും പാകിസ്ഥാൻ.ഇതോടെ സൂപ്പർ എട്ടിലേക്ക് കടക്കാനുള്ള പാകിസ്താന് സാദ്ധ്യതകൾ കുറയും.

ALSO READ: അവർ ടീമിൽ അധികപറ്റാവും; തുറന്ന് സമ്മതിച്ച് രോഹിത് ശർമ്മ

റൊണാൾഡോയുടെ നാട്ടുകാരൻ;എംബപ്പേയെ വരെ പരിശീല്പിച്ചവൻ ഇനി ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകൻ

26 പന്തിൽ സെഞ്ച്വറി; വീണ്ടും വെടിക്കെട്ടുമായി അഭിഷേക്