in ,

LOVELOVE LOLLOL

26 പന്തിൽ സെഞ്ച്വറി; വീണ്ടും വെടിക്കെട്ടുമായി അഭിഷേക്

26 പന്ത് നേരിട്ട താരം 103 റൺസാണ് അടിച്ചെടുത്തത്. 14 സിക്‌സറും 4 ബൗണ്ടറിയും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.

കഴിഞ്ഞ ഐപിഎൽ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ താരമാണ് സൺറൈസസ് ഹൈദരബാദിന്റെ ഇന്ത്യൻ യുവതാരം അഭിഷേക് ശർമ്മ. ബാറ്റ് കൊണ്ട് വെടിക്കെട്ട് പ്രകടനം കാഴ്ച്ച വെച്ച താരം നിർണായക സമയത്ത് ബൗളിംഗ് കൊണ്ടും സൺറൈസസിനെ സഹായിച്ചിട്ടുണ്ട്.

ഐപിഎൽ കഴിഞ്ഞാലും വെടിക്കെട്ട് നിർത്താൻ ഉദ്ദേശമില്ലാതെ അഭിഷേക്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന ഷേർ ഇ പഞ്ചാബ് ടി20 ടൂർൺമെന്റിന് മുന്നോടിയായുള്ള മുന്നൊരുക്ക മത്സരത്തിലാണ് അഭിഷേക് 26 പന്തിൽ സെഞ്ച്വറി നേടിയത്.

ALSO READ: അനുകൂല തരംഗം, സഞ്ജു നീലക്കുപ്പായത്തിൽ സ്ഥിരമാകും;നിർണായക അപ്‌ഡേററ്റുമായി ബിസിസിഐ വൃത്തങ്ങൾ

ടൂർണമെന്റിന് മുന്നോടിയായി ഗുരുഗ്രാമിൽ ഒരു പ്രാദേശിക ക്ലബ്ബുമായി നടന്ന ,മത്സരത്തിലാണ് അഭിഷേക് വെടിക്കെട്ട് പ്രകടനം നടത്തിയത്. 26 പന്ത് നേരിട്ട താരം 103 റൺസാണ് അടിച്ചെടുത്തത്. 14 സിക്‌സറും 4 ബൗണ്ടറിയും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.

ALSO READ: ആശങ്ക വേണ്ട, റൊട്ടേഷനുണ്ടാകും; സഞ്ജുവിന് സന്തോഷവാർത്ത

അതേ സമയം ഐപിഎല്ലിൽ മികച്ച പ്രകടനവും നടത്തിയിട്ടും ടി20 ലോകകപ്പ് സ്‌ക്വാഡിൽ അഭിഷേകിന് വിളിയെത്തിയിരുന്നില്ല. നേരത്തെ ഇന്ത്യൻ ടീമിനായി കളിച്ച് പരിചയമില്ലാത്തതിനാലാവാം താരത്തിന് ബിസിസിഐ ലോകകപ്പിൽ അവസരം നൽകാത്തത്.

ALSO READ: അവർ ടീമിൽ അധികപറ്റാവും; തുറന്ന് സമ്മതിച്ച് രോഹിത് ശർമ്മ

അതേ സമയം ലോകകപ്പിന് ശേഷം നടക്കുന്ന സിംബാവെ പര്യടനത്തിൽ താരം ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ചേക്കും. ലോകകപ്പിന് ശേഷം നടക്കുന്ന ഈ പര്യടനത്തിൽ സീനിയർ താരങ്ങൾ പലതും വിശ്രമത്തിലായിരിക്കും.

ALO READ: പാകിസ്താന് ‘സൂപ്പർ എട്ട്’ മറക്കാം; ഇന്ത്യ-പാക് മത്സരത്തിന് വില്ലനെത്തുന്നു; മത്സരം ഉപേക്ഷിച്ചേക്കും

പാകിസ്താന് ‘സൂപ്പർ എട്ട്’ മറക്കാം; ഇന്ത്യ-പാക് മത്സരത്തിന് വില്ലനെത്തുന്നു; മത്സരം ഉപേക്ഷിച്ചേക്കും

പുതിയ രാഷ്ട്രീയ സാഹചര്യം; ജയ് ഷാ ബിസിസിഐയിൽ നിന്നും പുറത്തേക്ക്? സത്യമെന്ത്?