in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ആശങ്ക വേണ്ട, റൊട്ടേഷനുണ്ടാകും; സഞ്ജുവിന് സന്തോഷവാർത്ത

സഞ്ജുവിന് ലോകകപ്പിൽ കളിക്കാനാവില്ല എന്ന നിരാശ ആരാധകർക്ക് വേണ്ട. സഞ്ജുവിന് ഉറപ്പായും ലോകകപ്പിൽ കളിക്കാനാവും. കാരണം ടീം ഇന്ത്യയിൽ റൊട്ടേഷൻ ഉണ്ടാകുമെന്നാണ് സൂചന.

ടി20 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ അയർലണ്ടിനെതിരെ ഏകപക്ഷീയമായ വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് കേവലം 16 ഓവറില്‍ 96ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ALSO READ: നാറ്റിച്ച്; ഇന്ത്യൻ ആരാധകർ ആശുപത്രി ബില്ലുകൾ അയച്ച് പണം ചോദിക്കും; ഓസീസ് താരത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു

എന്നാൽ ഇന്ത്യയുടെ വിജയത്തിനിടയിലും മലയാളി താരം സഞ്ജുവിന് ആദ്യ ഇലവനിൽ അവസരം ലഭിക്കാത്തത് ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. സഞ്ജുവിന് പകരം മത്സരത്തിൽ വിക്കറ്റ് കീപ്പറായും മൂന്നാം നമ്പറിൽ ഇറങ്ങിയതും ഋഷഭ് പന്താണ്. ഇതോട് കൂടി ഇനിയുള്ള മത്സരങ്ങളിലും ഋഷഭ് തന്നെയായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്നും സഞ്ജുവിന് അവസരം ലഭിക്കില്ലെന്നുമാണ് ആരാധകർ കരുതുന്നത്.

ALSO READ: അയ്യർ ക്യാപ്റ്റൻ; 5 താരങ്ങൾക്ക് അരങ്ങേറ്റം; ഗംഭീറിന്റെ ആദ്യ ചുമതല സിംബാവെയിൽ

എന്നാൽ സഞ്ജുവിന് ലോകകപ്പിൽ കളിക്കാനാവില്ല എന്ന നിരാശ ആരാധകർക്ക് വേണ്ട. സഞ്ജുവിന് ഉറപ്പായും ലോകകപ്പിൽ കളിക്കാനാവും. കാരണം ടീം ഇന്ത്യയിൽ റൊട്ടേഷൻ ഉണ്ടാകുമെന്നാണ് സൂചന. അങ്ങെനെയെങ്കിൽ ഉറപ്പായും സഞ്ജുവിന് ഒന്നോ രണ്ടോ മത്സരങ്ങളിൽ അവസരം ലഭിക്കും. ആ അവസരം വിനിയോഗിച്ചാൽ സൂപ്പർ 8 മത്സരങ്ങൾക്കും സഞ്ജുവിന് ആദ്യ ഇലവനെ ഭാഗമാവാം.

ALSO READ: കിടിലൻ സിക്സർ; പിന്നാലെ ഗ്രൗണ്ടിൽ കുഴഞ്ഞ് വീണ് മ രിച്ച് ബാറ്റർ; വേദനിപ്പിക്കുന്ന വീഡിയോ പുറത്ത്

ന്യൂയോർക്കിലെ പിച്ചുകൾ അപ്രതീക്ഷിതമായി ബൗൺസറുകളായി മാറുന്ന പിച്ചാണ്. ഇന്നലെ നായകൻ രോഹിത് ശർമയ്ക്ക് പരിക്കേറ്റതും അങ്ങനെയാണ്. അമേരിക്കൻ പിച്ചുകളിൽ പരിക്കിനുള്ള സാധ്യതകളുണ്ടെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡും വ്യക്തമാക്കിയിരുന്നു.

ALSO READ: അനുകൂല തരംഗം, സഞ്ജു നീലക്കുപ്പായത്തിൽ സ്ഥിരമാകും;നിർണായക അപ്‌ഡേററ്റുമായി ബിസിസിഐ വൃത്തങ്ങൾ

അതിനാൽ ഗ്രൂപ് ഘട്ടത്തിൽ അമേരിക്കയെക്കതിരെയും കാനഡയ്ക്കെതിരെയുമുള്ള മത്സരങ്ങൾ കരുത്തരായ ഇന്ത്യയുടെ സൂപ്പർ 8 പ്രവേശനങ്ങൾക്ക് തടസ്സമാവില്ലെങ്കിൽ പ്രധാന താരങ്ങൾ പരിക്കേൽക്കുന്നത് തടയാൻ സഞ്ജു, ജയ്‌സ്വാൾ തുടങ്ങിയവർക്ക് അവസരം ലഭിക്കും. ഈ അവസരം സഞ്ജു ഉപയോഗപ്പെടുത്തിയാൽ സഞ്ജുവിന് സൂപ്പർ 8 ൽ ആദ്യ ഇലവനിൽ പ്രതീക്ഷയർപ്പിക്കാം..

ALSO READ: പരിക്ക് ഗുരുതരമോ? അടുത്ത മത്സരം കളിക്കുമോ; ആശങ്കകൾ വ്യകത്മാക്കി രോഹിത്

സഞ്ജുവിന് ഇനി ലോകകപ്പിൽ കളിക്കാൻ സാധിക്കില്ല;കാരണംഇതാണ്

അവർ ടീമിൽ അധികപറ്റാവും; തുറന്ന് സമ്മതിച്ച് രോഹിത് ശർമ്മ