in , ,

OMGOMG LOLLOL AngryAngry LOVELOVE CryCry

അവർ ടീമിൽ അധികപറ്റാവും; തുറന്ന് സമ്മതിച്ച് രോഹിത് ശർമ്മ

രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ എന്നീ 4 സ്പിന്നർമാരാണ് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിൽ ഉള്ളത്. പേസ് ബൗളിംഗ് നിരയിൽ ഒരാളുടെ സ്‌പോട്ടിന് പകരമായാണ് ഒരു സ്പിന്നറെ കൂടി ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ 4 സ്പിന്നർമാരെ ഉൾപ്പെടുത്തിയ ഇന്ത്യയുടെ തീരുമാനം ഹർഭജൻ അടക്കമുള്ളവർ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ടി20 ലോകകപ്പിൽ ആദ്യമത്സരത്തിൽ അയർലൻഡിനെ ഏകപക്ഷീയമായി പരാജയപ്പെടുത്തി ഇന്ത്യ വിജയത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് കേവലം 16 ഓവറില്‍ 96ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

എന്നാൽ ഇന്നലെ മത്സരത്തിന് ശേഷം നായകൻ രോഹിത് പറഞ്ഞ കാര്യങ്ങൾ ഇന്ത്യൻ ആരാധകരിൽ ചില ആശങ്കകൾ കൂടി ഉണ്ടാക്കുന്നുണ്ട്. അമേരിക്കയിലെ പിച്ചിന്‍റെ സ്വഭാവം കാണുമ്പോള്‍ നാലു സ്പിന്നര്‍മാരെ ലോകകപ്പ് ടീമിലെടുത്തത് അബദ്ധമായോ എന്നൊരു സംശയമുണ്ടെന്നാണ് രോഹിത് പറഞ്ഞത്.

രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ എന്നീ 4 സ്പിന്നർമാരാണ് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിൽ ഉള്ളത്. പേസ് ബൗളിംഗ് നിരയിൽ ഒരാളുടെ സ്‌പോട്ടിന് പകരമായാണ് ഒരു സ്പിന്നറെ കൂടി ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ 4 സ്പിന്നർമാരെ ഉൾപ്പെടുത്തിയ ഇന്ത്യയുടെ തീരുമാനം ഹർഭജൻ അടക്കമുള്ളവർ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ALSO READ: അനുകൂല തരംഗം, സഞ്ജു നീലക്കുപ്പായത്തിൽ സ്ഥിരമാകും;നിർണായക അപ്‌ഡേററ്റുമായി ബിസിസിഐ വൃത്തങ്ങ

എന്നാൽ അമേരിക്കൻ പിച്ച് സ്പിന്നർമാർക്ക് അത്ര വളക്കൂറുള്ള മണ്ണല്ല എന്ന് ടീം ഇന്ത്യയ്ക്ക് ഇപ്പോൾ മനസിലായതായി നായകൻ രോഹിത് തന്നെ തുറന്ന് സമ്മതിക്കുകയാണ്. പിച്ചില്‍ നിന്ന് പേസര്‍മാര്‍ക്ക് വേണ്ടത്ര ആനുകൂല്യം കിട്ടിയിരുന്നു. അമേരിക്കയിലെ പിച്ചിന്‍റെ സ്വഭാവം ഇതാണെങ്കില്‍ 15 അംഗ ടീമില്‍ നാലു സ്പിന്നര്‍മാരുടെ ആവശ്യമില്ലായിരുന്നുവെന്നും രോഹിത് പറയുന്നു.

ALSO READ: പരിക്ക് ഗുരുതരമോ? അടുത്ത മത്സരം കളിക്കുമോ; ആശങ്കകൾ വ്യകത്മാക്കി രോഹിത്

ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാൻ ഒഴിച്ച് വലിയ എതിരാളികൾ ഇല്ലാത്തതിനാൽ ഇന്ത്യയ്ക്ക് ഗ്രൂപ് ഘട്ടത്തിൽ ഇതൊരു പ്രശ്നമാകില്ല. എന്നാൽ സൂപ്പർ എട്ടിലേക്ക് പ്രവേശിക്കുമ്പോൾ പേസ് ബൗളർമാരുടെ കുറവ ഇന്ത്യയെ അലട്ടിയേക്കും.

ALSO READ: ആശങ്ക വേണ്ട, റൊട്ടേഷനുണ്ടാകും; സഞ്ജുവിന് സന്തോഷവാർത്ത

ആശങ്ക വേണ്ട, റൊട്ടേഷനുണ്ടാകും; സഞ്ജുവിന് സന്തോഷവാർത്ത

ആവേശപോരട്ടത്തിൽ ഇന്ത്യക്ക് സമനില; ഫുട്ബോൾ ലോകത്തോട് വിടവാങ്ങി സുനിൽ ഛേത്രി…