in , ,

LOVELOVE LOLLOL

ആവേശപോരട്ടത്തിൽ ഇന്ത്യക്ക് സമനില; ഫുട്ബോൾ ലോകത്തോട് വിടവാങ്ങി സുനിൽ ഛേത്രി…

വ്യാഴ്ച നടന്ന വാശിയേറിയ ലോകക്കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യക്ക് കുവൈറ്റിനോട്‌ സമനില. കൊൽക്കത്തയിൽ വെച്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഗോൾ നേടാത്തെ സമനിലയിൽ പിരിയുകയായിരുന്നു.

ഇന്ത്യക്ക് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിയാഞ്ഞതാണ് തിരച്ചടിയായത്. ഈ മത്സരം അവസാനിച്ചത്തോടെ ഇന്ത്യൻ ഫുട്ബോളിനോട്‌ വിടവാങ്ങിയിരിക്കുകയാണ് ക്യാപ്റ്റൻ സുനിൽ ഛേത്രി.

തന്റെ 39ആം വയസ്സിലാണ് താരം കളി അവസാനിപ്പിക്കുന്നത്. ഇന്ത്യൻ ദേശിയ ടീമിനായി താരം 151 മത്സരങ്ങൾ നിന്ന് 94ഓളം ഗോളുകൾ നേടിയിട്ടുണ്ട്. 

തന്റെ അവസാന മത്സരത്തിൽ താരത്തിന് കാര്യമായൊന്നും ചെയ്യാൻ കഴിയാഞ്ഞത് വളരെയധികം സങ്കടക്കരമായ കാര്യം തന്നെയാണ്. എന്തിരുന്നാലും താരത്തിന്റെ ഭാവി കാര്യങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.

അവർ ടീമിൽ അധികപറ്റാവും; തുറന്ന് സമ്മതിച്ച് രോഹിത് ശർമ്മ

ഇത് ചരിത്രം; പാകിസ്താനെ തോൽപ്പിച്ച് അമേരിക്ക