in , ,

LOVELOVE

പരിക്ക് ഗുരുതരമോ? അടുത്ത മത്സരം കളിക്കുമോ; ആശങ്കകൾ വ്യകത്മാക്കി രോഹിത്

ഇന്നലെത്തെ മത്സരത്തിൽ നായകൻ രോഹിത് ശർമ്മ റിട്ടയേർഡ് ഹർട്ട് ആയിരുന്നു. ദേഹത്ത് ബോൾ കൊണ്ട താരം കളം വിടുകയായിരുന്നു. എന്നാൽ രോഹിതിന്റെ പരിക്ക് ഗുരുതരമാണോ, താരം അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. കാരണം ഇന്ത്യയുടെ അടുത്ത മത്സരം ബദ്ധവൈരികളായ പാകിസ്താനോടാണ്.

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അയർലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ വിജയത്തോടെ ആരംഭിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് കേവലം 16 ഓവറില്‍ 96ന് എല്ലാവരും പുറത്താവുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

എന്നാൽ ഇന്നലെത്തെ മത്സരത്തിൽ നായകൻ രോഹിത് ശർമ്മ റിട്ടയേർഡ് ഹർട്ട് ആയിരുന്നു. ദേഹത്ത് ബോൾ കൊണ്ട താരം കളം വിടുകയായിരുന്നു. എന്നാൽ രോഹിതിന്റെ പരിക്ക് ഗുരുതരമാണോ, താരം അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. കാരണം ഇന്ത്യയുടെ അടുത്ത മത്സരം ബദ്ധവൈരികളായ പാകിസ്താനോടാണ്.

ALSO READ: നാറ്റിച്ച്; ഇന്ത്യൻ ആരാധകർ ആശുപത്രി ബില്ലുകൾ അയച്ച് പണം ചോദിക്കും; ഓസീസ് താരത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു

എന്നാൽ പാക്സിതാനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിക്കുമെന്ന് തന്നെയാണ് റിപോർട്ടുകൾ, കാരണം അദ്ദേഹത്തിൻറെ പരിക്ക് നേരിയതാണ്. കയ്യില്‍ വളരെ നേരിയ വേദനയുണ്ടെന്നാണ് രോഹിത് വ്യക്തമാക്കിയത്. അതിനാൽ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് വ്യക്തം.

ALSO READ: അയ്യർ ക്യാപ്റ്റൻ; 5 താരങ്ങൾക്ക് അരങ്ങേറ്റം; ഗംഭീറിന്റെ ആദ്യ ചുമതല സിംബാവെയിൽ

കൂടാതെ പാകിസ്താനെ പോലുള്ള ഒരു ടീമിനെ നേരിടുമ്പോൾ ചെറിയ പരിക്കിന്റെ പേരിൽ രോഹിത് പുറത്തിരിക്കില്ല എന്നതും വ്യക്തമാണ്. അതേ സമയം 52 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായ രോഹിത് ശര്‍മ തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ALSO READ: കിടിലൻ സിക്സർ; പിന്നാലെ ഗ്രൗണ്ടിൽ കുഴഞ്ഞ് വീണ് മ രിച്ച് ബാറ്റർ; വേദനിപ്പിക്കുന്ന വീഡിയോ പുറത്ത്

മത്സരത്തില്‍ രോഹിത് – വിരാട് കോലി (1) സഖ്യമാണ് ഇന്ത്യക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ കോലി മടങ്ങി. മാര്‍ക്ക് അഡെയ്‌റിന്റെ പന്തില്‍ ബെഞ്ചമിന്‍ വൈറ്റിന് ക്യാച്ച്. തുടര്‍ന്നെത്തിയ റിഷഭ് പന്തിനൊപ്പം (26 പന്തില്‍ 36) – 69 റണ്‍സ് കൂട്ടിചേര്‍ത്താണ് രോഹിത് മടങ്ങിയത്.

ALSO READ: അനുകൂല തരംഗം, സഞ്ജു നീലക്കുപ്പായത്തിൽ സ്ഥിരമാകും;നിർണായക അപ്‌ഡേററ്റുമായി ബിസിസിഐ വൃത്തങ്ങൾ

ദി ലാസ്റ്റ് ഡാൻസ്; ഇന്ത്യക്കായി അവസാന മത്സരം കളിക്കാനൊരുങ്ങി സുനിൽ ഛേത്രി…

രാഹുലിന് പിന്നാലെ ഹോർമി, ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നോട്ടമിട്ട് എതിരാളികൾ..