in ,

ദി ലാസ്റ്റ് ഡാൻസ്; ഇന്ത്യക്കായി അവസാന മത്സരം കളിക്കാനൊരുങ്ങി സുനിൽ ഛേത്രി…

ഇന്ത്യ കണ്ടത്തിൽ വെച്ച് ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ക്യാപ്റ്റൻ സുനിൽ ഛേത്രി. ഇപ്പോളിത താരം ഇന്ത്യക്കായി തങ്ങളുടെ അവസാന മത്സരത്തിനൊരുങ്ങുകയാണ്.

ഇന്ന് നടക്കുന്ന കുവൈറ്റ്റിനെതിരായ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരമാണ് ഛേത്രിയുടെ ഇന്ത്യക്കായുള്ള അവസാന മത്സരം,. നിലവിൽ സാമൂഹിക മാധ്യമങ്ങളില്ലാം ചർച്ച വിഷയം ഛേത്രിയാണ്.

അതോടൊപ്പം വമ്പൻ താരങ്ങളാണ് ഛേത്രിക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വരുന്നത്. കുവൈറ്റിനെതിരെയുള്ള മത്സരത്തിലെ ടിക്കറ്റുകൾ എല്ലാം വിറ്റ് തീർന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ നിറഞ്ഞ സദസിന് മുൻപിൽ വെച്ചായിരിക്കും താരം തങ്ങളുടെ അവസാന മത്സരം കളിക്കുക.

നിലവിൽ 39 ക്കാരൻ ഇന്ത്യക്കായി 150 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 94 ഗോളുകൾ നേടിയിട്ടുണ്ട്. എന്തിരുന്നാലും തന്റെ അവസാന മത്സരം ജയിച്ച് തന്നെ കരിയർ അവസാനിപ്പിക്കാനാണ് സുനിൽ ഛേത്രി ലക്ഷ്യവെക്കുന്നത്.

സുനിൽ ഛേത്രിക്ക് ഇന്ന് ഇന്ത്യൻ ജേഴ്സിയിൽ അവസാന മത്സരം;ആശംസയുമായി ലൂക്ക മോഡ്രിച്ച്

പരിക്ക് ഗുരുതരമോ? അടുത്ത മത്സരം കളിക്കുമോ; ആശങ്കകൾ വ്യകത്മാക്കി രോഹിത്