in ,

CryCry

സുനിൽ ഛേത്രിക്ക് ഇന്ന് ഇന്ത്യൻ ജേഴ്സിയിൽ അവസാന മത്സരം;ആശംസയുമായി ലൂക്ക മോഡ്രിച്ച്

പടിയിറങ്ങുന്ന സുനിൽ ഛേത്രിക്ക് ക്രൊയേഷ്യൻ ഇതിഹാസമായ ലൂക്ക മോഡ്രിച്ച് സന്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ക്രൊയേഷ്യൻ പരിശീലകനായ ഇഗോർ സ്റ്റിമാച്ചാണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏകാലത്തെയും മികച്ച ഇതിഹാസം സാക്ഷാൽ സുനിൽ ഛേത്രി ഇന്ന് ഇന്ത്യൻ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു.ദേശീയ ടീമിന് വേണ്ടി അയാൾ നേടാത്ത നേട്ടങ്ങൾ കുറവാണ്.

ഒരു ഐതിഹാസിക കരിയറിനാണ് ഇതോടെ വിരാമമിടുന്നത് കാരണം ലോക ഫുട്ബോളിലെ ഇന്ത്യൻ ഫുട്ബോളിന്റെ മുഖമാണ് ഈ 39 ക്കാരൻ.

ദേശീയ ടീമിന് വേണ്ടി 150 മത്സരങ്ങൾ കളിച്ച താരം 94 ഗോളുകൾ നേടിയിട്ടുണ്ട്.ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ് സുനിൽ ഛേത്രി. ഫുട്ബോൾ ലോകത്തെ ഇന്ത്യയുടെ അഭിമാനമാണ് ഛേത്രി എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. അദ്ദേഹത്തിന്റെ അഭാവം തീർച്ചയായും വരും നാളുകളിൽ ഇന്ത്യൻ ടീമിൽ പ്രതിഫലിച്ചു കണ്ടേക്കും.

പടിയിറങ്ങുന്ന സുനിൽ ഛേത്രിക്ക് ക്രൊയേഷ്യൻ ഇതിഹാസമായ ലൂക്ക മോഡ്രിച്ച് സന്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ക്രൊയേഷ്യൻ പരിശീലകനായ ഇഗോർ സ്റ്റിമാച്ചാണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

തീർന്നിട്ടില്ല രാമാ.. കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഫോറിൻ താരവും ടീം വിടുന്നു..

ദി ലാസ്റ്റ് ഡാൻസ്; ഇന്ത്യക്കായി അവസാന മത്സരം കളിക്കാനൊരുങ്ങി സുനിൽ ഛേത്രി…