in ,

CryCry AngryAngry OMGOMG LOVELOVE LOLLOL

തീർന്നിട്ടില്ല രാമാ.. കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഫോറിൻ താരവും ടീം വിടുന്നു..

ഇവാൻ ആശാൻ ടീം വിട്ടതിനു പിന്നാലെ നിരവധി വിദേശതാരങ്ങളാണ് ടീമിനോട് വിട പറഞ്ഞത്. കരാർ പുതുക്കിയ ലൂണയെ ഒഴിച്ചുനിർത്തിയാൽ മറ്റു വിദേശ താരങ്ങളുടെ ഭാവി ബ്ലാസ്റ്റേഴ്സിൽ ഉറപ്പില്ല. ഇതിനിടെ പെപ്ര, മിലോസ്, ജോഷുവ എന്നിവരൊഴികെ മറ്റെല്ലാവരും ടീമിനോട് വിട പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-2025 സീസണിനായി ഒരുങ്ങുന്ന ഐഎസ്എൽ ടീമുകൾ അടുത്ത സീസണിന് മുന്നോടിയായി ടീമിൽ അഴിച്ചുപണികൾ നടത്തുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾ എല്ലാം അടുത്ത സീസണിനെ ലക്ഷ്യമാക്കിയാണ് ടീമിനെ ഒരുക്കുന്നത്. സെർബിയൻ പരിശീലകൻ ഇവാൻ വുകമനോവിച് ടീം വിട്ടതിനു പിന്നാലെ മൈകൽ സ്റ്റാറെയെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ടീമിലെത്തിച്ചു.

ഇവാൻ ആശാൻ ടീം വിട്ടതിനു പിന്നാലെ നിരവധി വിദേശതാരങ്ങളാണ് ടീമിനോട് വിട പറഞ്ഞത്. കരാർ പുതുക്കിയ ലൂണയെ ഒഴിച്ചുനിർത്തിയാൽ മറ്റു വിദേശ താരങ്ങളുടെ ഭാവി ബ്ലാസ്റ്റേഴ്സിൽ ഉറപ്പില്ല. ഇതിനിടെ പെപ്ര, മിലോസ്, ജോഷുവ എന്നിവരൊഴികെ മറ്റെല്ലാവരും ടീമിനോട് വിട പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ഒരു വർഷത്തെ കരാർ കൂടി ശേഷിക്കുന്നുണ്ടെങ്കിലും ഘാന താരം ക്വാമി പെപ്രയെ ടീമിൽ തുടർന്നെകില്ല എന്നാണ് അറിയാനാവുന്നത്. ഇതോടെ ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് വേണ്ടി നിരവധി താരങ്ങളുടെ സൈനിങാണ് പൂർത്തിയാക്കേണ്ടത്.

മറ്റൊരു താരം കൂടി ബ്ലാസ്റ്റേഴ്സ് വിടുന്നു;ഐഎസ്എൽ വമ്പന്മാരുടെ ഓഫർ സ്വീകരിക്കാൻ കെപി രാഹുൽ

സുനിൽ ഛേത്രിക്ക് ഇന്ന് ഇന്ത്യൻ ജേഴ്സിയിൽ അവസാന മത്സരം;ആശംസയുമായി ലൂക്ക മോഡ്രിച്ച്