in ,

OMGOMG

രാഹുലിന് പിന്നാലെ ഹോർമി, ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നോട്ടമിട്ട് എതിരാളികൾ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-2025 സീസണിനായി ഒരുങ്ങുന്ന ഐഎസ്എൽ ടീമുകൾ അടുത്ത സീസണിന് മുന്നോടിയായി ടീമിൽ അഴിച്ചുപണികൾ നടത്തുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-2025 സീസണിനായി ഒരുങ്ങുന്ന ഐഎസ്എൽ ടീമുകൾ അടുത്ത സീസണിന് മുന്നോടിയായി ടീമിൽ അഴിച്ചുപണികൾ നടത്തുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾ എല്ലാം അടുത്ത സീസണിനെ ലക്ഷ്യമാക്കിയാണ് ടീമിനെ ഒരുക്കുന്നത്. സെർബിയൻ പരിശീലകൻ ഇവാൻ വുകമനോവിച് ടീം വിട്ടതിനു പിന്നാലെ മൈകൽ സ്റ്റാറെയെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ടീമിലെത്തിച്ചു.

സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ നിരവധി താരങ്ങളുടെ കൈമാറ്റങ്ങളാണ് നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും താരങ്ങളുടെ കൈമാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ഒരു വർഷത്തെ കരാർ കൂടി ശേഷിക്കുന്നുണ്ടെങ്കിലും രാഹുൽ കെപിയെ സ്വന്തമാക്കാൻ ബാംഗ്ലൂരു, ചെന്നൈയിൻ ക്ലബ്ബുകൾ ആഗ്രഹം വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

https://twitter.com/KeralaBlasters/stats/1798347959014416546?t=MReqbR4FPW4H7hw25TFrgQ&s=19

Also Read – ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് സൈനിങ് എത്തി😍 യുവസൂപ്പർ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് തൂക്കി🔥

കെപി രാഹുലിനെ കൂടാതെ ഹോർമിപാമിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ആഗ്രഹം വ്യക്തമാക്കി മുന്നോട്ടുവരികയാണ് എതിരാളികളായ ചെന്നൈയിൻ എഫ്സി. 2027 വരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി കരാർ ഉണ്ടെങ്കിലും ട്രാൻസ്ഫർ ഫീ നൽകി ബ്ലാസ്റ്റേഴ്സിൽ നിന്നും സ്വന്തമാക്കാനാണ് ചെന്നൈയിൻ ലക്ഷ്യം.

Also Read – തീർന്നിട്ടില്ല രാമാ.. കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഫോറിൻ താരവും ടീം വിടുന്നു..

പരിക്ക് ഗുരുതരമോ? അടുത്ത മത്സരം കളിക്കുമോ; ആശങ്കകൾ വ്യകത്മാക്കി രോഹിത്

ബ്ലാസ്റ്റേഴ്‌സ് ഇതോടകം സ്വന്തമാക്കിയ നാല് താരങ്ങൾ ഇവരൊക്കെ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ…