in , ,

പുതിയ രാഷ്ട്രീയ സാഹചര്യം; ജയ് ഷാ ബിസിസിഐയിൽ നിന്നും പുറത്തേക്ക്? സത്യമെന്ത്?

ക്രിക്കറ്റ് ഒട്ടും പരിചിതനല്ലാതിരുന്ന ജെയ് ഷാ, പിതാവ് അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായ കാലത്താണ് ബി.സി.സി.ഐയുടെ തലപ്പത്ത് എത്തുന്നത്. ഇതോടെ വലിയ വിമർശനങ്ങൾ ജയ് ഷാക്കെതിരെ ഉയരുകയും ചെയ്തിരുന്നു.

രാജ്യത്ത് പുതിയ രാഷ്ട്രീയ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. കഴിഞ്ഞ രണ്ട് തവണ അധികാരത്തിന്റെ സുപ്രധാന ഭാഗമായിരുന്ന ബിജെപിക്ക് ഇത്തവണ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ സഖ്യകക്ഷികൾ ഏറെ നിർണായകമായ സാഹചര്യമാണിത്. ഈ സാഹചര്യം മുതലെടുത്ത് ഘടകകക്ഷി നേതാക്കളായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും വിലപേശൽ നടത്തുവെന്ന അഭ്യുഹങ്ങളുമുണ്ട്. ഇത്തരത്തിലുള്ള വിലപേശലിൽ നിതീഷ് കുമാർ ബിസിസിഐ സെക്രട്ടറി ജയ് ഷായെ മാറ്റാൻ നിതീഷ് കുമാർ ബിജെപിയോട് ആവശ്യപ്പെട്ടതായി ചില റൂമറുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ക്രിക്കറ്റ് ഒട്ടും പരിചിതനല്ലാതിരുന്ന ജെയ് ഷാ, പിതാവ് അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായ കാലത്താണ് ബി.സി.സി.ഐയുടെ തലപ്പത്ത് എത്തുന്നത്. ഇതോടെ വലിയ വിമർശനങ്ങൾ ജയ് ഷാക്കെതിരെ ഉയരുകയും ചെയ്തിരുന്നു.

ALSO READ: അനുകൂല തരംഗം, സഞ്ജു നീലക്കുപ്പായത്തിൽ സ്ഥിരമാകും;നിർണായക അപ്‌ഡേററ്റുമായി ബിസിസിഐ വൃത്തങ്ങൾ

ഈ വിമർശനങ്ങൾ ഇപ്പോഴും ശക്തമാകവെയാണ് ജെയ് ഷായെ മാറ്റാൻ ജനതാദൾ (യു) നേതാവ് നിതീഷ് കുമാറും തെലുഗുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവും ആവശ്യമുന്നയിച്ചതായി സമൂഹ മാധ്യമങ്ങളിൽ പലരും കുറിച്ചത്. ബി.സി.സി.ഐയുടെ ഒരു ചടങ്ങിൽ എഴുതിത്തയാറാക്കിയ പ്രസംഗം തന്നെ വായിക്കാൻ പ്രയാസപ്പെടുന്ന പ്രസംഗത്തിനൊപ്പമാണ് പലരും ഇക്കാര്യം കുറിച്ചത്.

ALSO READ: ആശങ്ക വേണ്ട, റൊട്ടേഷനുണ്ടാകും; സഞ്ജുവിന് സന്തോഷവാർത്ത

എന്നാൽ, പ്രചരിക്കുന്ന വാർത്തയിൽ വാസ്തവമില്ല. ഏതോ ഹാൻഡിലുകൾ പടച്ചുവിട്ട ഊ​ഹാപോഹങ്ങൾ വാർത്ത പോലെ സമൂഹ മാധ്യമമായ എക്സിൽ പ്രചരിക്കുകയായിരുന്നു.

ALSO READ: അവർ ടീമിൽ അധികപറ്റാവും; തുറന്ന് സമ്മതിച്ച് രോഹിത് ശർമ്മ

ജയ് ഷായെ മാറ്റാൻ നിതീഷ് കുമാറും ചന്ദ്രബാബു നായിഡു ആവശ്യപെട്ടതായി ഒരു റിപ്പോർട്ടും പുറത്ത് വന്നിട്ടില്ല. അതിനാൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണ്.

26 പന്തിൽ സെഞ്ച്വറി; വീണ്ടും വെടിക്കെട്ടുമായി അഭിഷേക്

കൊച്ചി വിട്ട് ബ്ലാസ്റ്റേഴ്സ് ഇനി തയ്ലണ്ടിലേക്ക് പറക്കും;കാരണം ഇതാണ്