in ,

OMGOMG

റൊണാൾഡോയുടെ നാട്ടുകാരൻ;എംബപ്പേയെ വരെ പരിശീല്പിച്ചവൻ ഇനി ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകൻ

സൂപ്പർതാരം കിലിയൻ എംബപ്പേ വളർന്നു വന്നിട്ടുള്ള ക്ലബ്ബ് കൂടിയാണ് മൊണാക്കോ. മാത്രമല്ല ഈ കാലയളവിൽ എംബപ്പേ മൊണാകോയിൽ ഉണ്ട് താനും.ഈ രണ്ടുപേരും കേരള ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബ്ലാസ്റ്റേഴ്സ് മാറുന്നു ഇനി എല്ലാം കൊണ്ടും ബ്ലാസ്റ്റേഴ്സ് കോച്ചിങ് സംഘം തന്നെ മാറുന്നു പുതിയ കോച്ചിന് പുറമെ പുതിയ അസിസ്റ്റന്റ് പരിശീലകനെ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.ബിയോൺ വെസ്ട്രോമാണ് ഇനിമുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് പരിശീലകൻ.

ഇനി മറ്റൊരു പരിശീലകനെ കൂടി ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുണ്ട്.സെറ്റ് പീസ് പരിശീലകനെയാണ് ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുള്ളത്. കഴിഞ്ഞ കുറെ കാലമായി സെറ്റ് പീസുകൾ ബ്ലാസ്റ്റേഴ്സിന് ഒരു പ്രശ്നമാണ്. അത് പരിഹരിക്കാൻ ഫെഡറിക്കോ മൊറൈസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.

പോർച്ചുഗീസ് പരിശീലകനാണ് മോറൈസ്.AS മൊണാകോയിൽ ഇദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്.ഇദ്ദേഹമാണ് ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്തിട്ടുള്ളത്. 2013 മുതൽ 2015 വരെയായിരുന്നു മൊണാകോയിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. സൂപ്പർതാരം കിലിയൻ എംബപ്പേ വളർന്നു വന്നിട്ടുള്ള ക്ലബ്ബ് കൂടിയാണ് മൊണാക്കോ. മാത്രമല്ല ഈ കാലയളവിൽ എംബപ്പേ മൊണാകോയിൽ ഉണ്ട് താനും.ഈ രണ്ടുപേരും കേരള ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബ്ലാസ്റ്റേഴ്സിന് പോയ സീസണിൽ ഏറെ തലവേദനയായ ഒന്നാണ് സെറ്റ് പീസിലെ പോരായ്മകൾ കേരള ബ്ലാസ്റ്റേഴ്സ് ലഭിക്കുന്ന കോർണർ കിക്കുകളോ ഫ്രീകിക്കുകളോ മുതലടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കാറില്ല. ഇനി സെറ്റ് പീസുകൾ പ്രതിരോധിക്കുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മോശവുമായിരുന്നു. അതായത് എതിരാളികൾക്ക് കോർണർ കിക്കുകളോ ഫ്രീകിക്കുകളോ ലഭിച്ചുകഴിഞ്ഞാൽ അത് ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്ത് വലിയ ഭീതി വിതച്ചിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ സെറ്റ് പീസ് കോച്ച് പോളിയാണ്; ഇനി ട്രാക്ക് മറും, ഗോൾ വരും…

പാകിസ്താന് ‘സൂപ്പർ എട്ട്’ മറക്കാം; ഇന്ത്യ-പാക് മത്സരത്തിന് വില്ലനെത്തുന്നു; മത്സരം ഉപേക്ഷിച്ചേക്കും