കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെപിയെ സ്വന്തമാക്കാൻ രണ്ട് ക്ലബ്ബുകൾ രംഗത്ത് വന്നതായി നേരത്തെ റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ചെന്നൈയിൻ എഫ്സിയും ബംഗളുരു എഫ്സിയുമാണ് താരത്തിന് പിന്നാലെയുണ്ടെന്നതായിരുന്നു വാർത്ത. ഇപ്പോഴിതാ രാഹുലിന്റെ ട്രാസ്ഫർ പൂർത്തീകരിച്ചതായി പുതിയ റിപോർട്ടുകൾ പുറത്ത് വരികയാണ്.
ALSO READ: അഞ്ച് വർഷത്തെ കരാർ; മുന്നേറ്റ നിരയിലേക്ക് യുവതാരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്
ഫുട്ബോൾ എക്സ്ക്ലൂസീവ് എന്ന എക്സ് പ്ലാറ്റ്ഫോമിന്റെ അപ്‌ഡേറ്റ് പ്രകാരം രാഹുൽ കെപിയെ മികച്ച ട്രാൻസ്ഫർ തുകയ്ക്ക് ഒരു ദക്ഷിണേന്ത്യൻ ക്ലബ് സ്വന്തമാക്കിയെന്നാണ്. എന്നാൽ ക്ലബ് ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെയുള്ള റൂമറുകൾ അനുസരിച്ച് ചെന്നൈയിനോ ബംഗളുരുവോ ആയിരിക്കും താരത്തെ സ്വന്തമാക്കിയിട്ടുണ്ടാകുക.
ALSO READ: സെറ്റ് പീസ് വിദഗ്ധൻ; ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിലെ താരം ഫ്രീകിക്ക് ഗോളുകൾക്ക് പേര് കേട്ടവൻ
അതേ സമയം 2025 ലാണ് രാഹുലും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള കരാർ അവസാനിക്കുന്നത്. കഴിഞ്ഞ സീസണിൽ രാഹുലുമായി ഈ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിച്ചിരുന്നു. എന്നാൽ താരം കരാർ നീട്ടാൻ തയാറായില്ല എന്ന റിപ്പോർട്ടും അന്ന് പുറത്ത് വന്നിരുന്നു.
താരം കരാർ പുതുക്കാത്ത സാഹചര്യത്തിൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് വിൽക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ റൂമറുകളുണ്ടായിരുന്നു. കാരണം ഈ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ വിറ്റഴിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ നേടാനാവൂ.
അതേ സമയം രാഹുൽ കെപിയെ വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി നേരത്തെ പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ ആഷിശ് നെഗിയും റിപ്പോർട്ട് ചെയ്തിരുന്നു.