in , ,

LOLLOL OMGOMG AngryAngry LOVELOVE CryCry

മെസ്സിയുടെ വിശ്വസ്തനെ റാഞ്ചാൻ റൊണാൾഡോയുടെ അൽ നസ്ർ

നിലവിൽ കൊളംബിയൻ താരം ഡേവിഡ് ഓസ്പിനയാണ് അൽ നസ്‌റിന്റെ ഗോൾ വല കാക്കുന്നത്. എന്നാൽ ഓസ്പിനയുടെ പ്രകടനത്തിൽ മാനേജമെന്റ് അത്ര തൃപ്‌തരല്ല. അതിനാൽ ഗോൾ കൂടാരമേല്പിക്കാൻ പുതിയ പോരാളിയെ അന്വേഷിക്കുകയാണ് അൽ നസ്ർ.

സൗദി ക്ലബ് അൽ നസ്ർ അടുത്ത സീസണിലേക്ക് തങ്ങളുടെ ടീമിനെ ശക്തമാക്കാനുള്ള നീക്കത്തിലാണ്. കാരണം കഴിഞ്ഞ സീസണിൽ അവർക്ക് ഒരൊറ്റ കിരീടം പോലും നേടാനായിട്ടില്ല. ഈ കുറവ് അടുത്ത സീസണിൽ മറികടക്കാൻ അൽ നസ്ർ പ്രതിജ്ഞപദ്ധരാണ്.

ALSO READ: അൽ നസ്റിലേക്ക് വരണം; മിയാമി നോട്ടമിട്ട താരത്തെ ഹൈജാക്ക് ചെയ്ത് റോണോ

അതിനാൽ അവർ ഒരു ഗോൾ കീപ്പറെ ലക്ഷ്യമിടുകയാണ്. നിലവിൽ കൊളംബിയൻ താരം ഡേവിഡ് ഓസ്പിനയാണ് അൽ നസ്‌റിന്റെ ഗോൾ വല കാക്കുന്നത്. എന്നാൽ ഓസ്പിനയുടെ പ്രകടനത്തിൽ മാനേജമെന്റ് അത്ര തൃപ്‌തരല്ല. അതിനാൽ ഗോൾ കൂടാരമേല്പിക്കാൻ പുതിയ പോരാളിയെ അന്വേഷിക്കുകയാണ് അൽ നസ്ർ.

ALSO READ: നെയ്മറെ പൂട്ടും; തകർപ്പൻ നീക്കവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോൾ റിപോർട്ടുകൾ പങ്ക് വെയ്ക്കുന്ന ക്യാച് ഓഫ് സൈഡിന്റെ റിപ്പോർട്ട് പ്രകാരം അർജന്റീനിയൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിൻസിനെ അൽ നസ്ർ ഗോൾകീപ്പർ പൊസിഷനിലേക്ക് ബാക്ക്ആപ്പ് ഓപ്‌ഷനായി നോട്ടമിടുന്നു എന്നാണ്.

ALSO READ: ആരാധകർക്ക് ആശങ്ക മാത്രം; പുതിയ അപ്ഡേറ്റുമായി മെസ്സി

നിലവിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡേവിഡ് ഡി ഹിയയെ ടീമിലെത്തിക്കാൻ അൽ നസ്ർ ശ്രമം നടത്തുന്നതായി ചില റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത്തരത്തിൽ അൽ നസ്ർ ഗോൾകീപ്പർ റോളിലേക്ക് ചില താരങ്ങളെ നോട്ടമിടുന്നുണ്ട്. എന്നാൽ പ്രതീക്ഷിച്ചവരാരും എത്തിയില്ലെങ്കിൽ മോഹവില നൽകി മാർട്ടിൻസിനെ ടീമിലെത്തിക്കാനാണ് റോണോയുടെയും സംഘത്തിന്റെയും നീക്കം.

ALSO READ: റോണോ- മാനേ കൂട്ട് കെട്ട് അവസാനിക്കുന്നു; താരം പുതിയ ക്ലബ്ബിലേക്ക്

അതേ സമയം, അർജന്റീനൻ താരങ്ങൾ സൗദി ക്ലബ്ബുകളോട് വിമുഖത കാണിക്കാറുണ്ട്. കഴിഞ്ഞ സീസണിൽ ഡിബാല, ഏയ്ഞ്ചൽ ഡി മരിയ, ഡി പോൾ തുടങ്ങിയ അർജന്റീനിയൻ താരങ്ങളെ സൗദി ക്ലബ്ബുകൾ നോട്ടമിട്ടപ്പോൾ അവരോടൊക്കെയും നോ പറഞ്ഞവരാണ് അർജന്റീന താരങ്ങൾ. കൂടാതെ യൂറോപ്പിൽ മികച്ച ഭാവിയുള്ള താരം സൗദിയിലേക്ക് വരുമോ എന്നുള്ളതും കണ്ടറിയേണ്ടതുണ്ട്.

രാഹുൽ ഇനി ബ്ലാസ്റ്റേഴ്സിനൊടൊപ്പമില്ല!?; താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയായതായി റിപോർട്ടുകൾ

ഇന്ത്യ-പാക് പോരാട്ടം; സഞ്ജുവിനും ജയ്സ്വാളിനും പ്രതീക്ഷ നൽകി നായകൻ രോഹിത് ശർമ്മയുടെ വാക്കുകൾ