in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇന്ത്യ-പാക് പോരാട്ടം; സഞ്ജുവിനും ജയ്സ്വാളിനും പ്രതീക്ഷ നൽകി നായകൻ രോഹിത് ശർമ്മയുടെ വാക്കുകൾ

ഇന്ത്യ- പാക് മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് ഓർഡറിൽ മാറ്റമുണ്ടാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാലിപ്പോൾ പാകിസ്താനുമായുള്ള മത്സരത്തിന് മുമ്പ് ഇന്ത്യൻ ബാറ്റിംഗ് ഓര്ഡറിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് നായകൻ രോഹിത് ശർമ്മ.

ആരാധകർ ആകാംഷയോടെ ഉറ്റുനോക്കുന്ന ഇന്ത്യ- പാക് പോരാട്ടത്തിന് ഇന്ന് ന്യൂയോർക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് ലോകകപ്പിലെ ഈ സൂപ്പർ പോരാട്ടം. ആദ്യ മത്സരത്തിൽ അമേരിക്കയോട് പരാജയപ്പെട്ടതിനാൽ സൂപ്പർ എട്ട് യോഗ്യത ഉറപ്പിക്കാൻ പാകിസ്താന് വിജയം അനിവാര്യമാണ്. സൂപ്പർ എട്ടിലേക്കുള്ള വഴി എളുപ്പമാക്കാൻ ഇന്ത്യക്കും വിജയം വേണം. അതിനാൽ ഇത്തവണത്തെ ഇന്ത്യ- പാക്ക് പോരാട്ടത്തിന് വാശിയേറും.

ALSO READ: പാകിസ്താന് ‘സൂപ്പർ എട്ട്’ മറക്കാം; ഇന്ത്യ-പാക് മത്സരത്തിന് വില്ലനെത്തുന്നു; മത്സരം ഉപേക്ഷിച്ചേക്കും

എന്നാൽ ഇന്ത്യ- പാക് മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് ഓർഡറിൽ മാറ്റമുണ്ടാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാലിപ്പോൾ പാകിസ്താനുമായുള്ള മത്സരത്തിന് മുമ്പ് ഇന്ത്യൻ ബാറ്റിംഗ് ഓര്ഡറിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് നായകൻ രോഹിത് ശർമ്മ.

ALSO READ: 26 പന്തിൽ സെഞ്ച്വറി; വീണ്ടും വെടിക്കെട്ടുമായി അഭിഷേക്

ഓപ്പണർമാർ ഒഴികെ, ഒരു കളിക്കാരൻ്റെയും ബാറ്റിംഗ് പൊസിഷൻ നിശ്ചയിച്ചിട്ടില്ലെന്നും സാഹചര്യം അനുസരിച്ച് താരങ്ങളെ ഉപയോഗിക്കുമെന്നുമാണ് രോഹിതിന്റെ വാക്കുകൾ. അതായത് ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ രോഹിതിന്റെയും കൊഹ്ലിയുടെയും സ്ഥാനം മാത്രമാണ് ഉറപ്പുള്ളത്. ബാക്കി പൊസിഷനുകളിൽ മാറ്റങ്ങൾ ഉണ്ടാവാനുള്ള സാധ്യതയാണ് രോഹിത് ചൂണ്ടിക്കാട്ടുന്നത്.

ALSO READ: പുതിയ രാഷ്ട്രീയ സാഹചര്യം; ജയ് ഷാ ബിസിസിഐയിൽ നിന്നും പുറത്തേക്ക്? സത്യമെന്ത്?

ഇതോടെ മലയാളി താരം സഞ്ജുവിനും യശ്വസി ജയ്‌സ്വാളിനും ഇതൊരു പ്രതീക്ഷയാണ്. കാരണം ആദ്യ മത്സരത്തിൽ ബാറ്റിംഗ് ഓർഡറിൽ ഇരുവരും പുറത്തായിരുന്നു. അതിനാൽ ബാറ്റിംഗ് ഓർഡർ സ്ഥിരമല്ലെന്ന രോഹിതിന്റെ വാക്കുകൾ ഇരുവർക്കും പ്രതീക്ഷ നൽകുന്നുണ്ട്.

ALSO READ: ഇന്ത്യയ്‌ക്കെതിരെ കണ്ണ്കടി? ഇന്ത്യ- പാക് മത്സരത്തിന് മുമ്പ് ഐസിസിയ്ക്ക് പരാതിയുമായി പാകിസ്‌ഥാൻ

അതേ സമയം, ആരാധകർ ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന ഇന്ത്യ- പാക് പോരാട്ടത്തിൽ മഴ വില്ലനായെത്തുമെന്നാണ് റിപ്പോർട്ട്. മത്സരം നടക്കാനിരിക്കുന്ന ജൂൺ ഒമ്പതിന് ന്യൂയോർക്കിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

മെസ്സിയുടെ വിശ്വസ്തനെ റാഞ്ചാൻ റൊണാൾഡോയുടെ അൽ നസ്ർ

ഇത്തവണ തായ്ലാൻഡിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ പരിശീലനം😍 ജൂലൈ മുതൽ പൂരം കൊടിയേറും🔥