in ,

ഇത്തവണ തായ്ലാൻഡിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ പരിശീലനം😍 ജൂലൈ മുതൽ പൂരം കൊടിയേറും🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വമ്പൻ മാറ്റങ്ങളുമായാണ് അടുത്ത സീസണിനെ വരവേൽക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വമ്പൻ മാറ്റങ്ങളുമായാണ് അടുത്ത സീസണിനെ വരവേൽക്കുന്നത്.

കഴിഞ്ഞ മൂന്ന് സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ പരിശീലിപ്പിച്ച ഇവാൻ വുകമനോവിച് ടീം വിട്ടതിനാൽ പുതിയ പരിശീലകനെയും സംഘത്തിനെയും ടീമിലെത്തിച്ചു ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങികഴിഞ്ഞു.

ഇത്തവണ സീസണിന് മുൻപായി പ്രീസീസൺ പരിശീലനത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ജൂലൈ ആദ്യവാരത്തിൽ തന്നെ തായ്ലാൻഡിലേക്ക് പറക്കും. ഏകദേശം രണ്ടാഴ്ചത്തെ തായ്‌ലൻഡിലെ പ്രീ സീസൺ പരിശീലനത്തിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുന്നത്.

ജൂലൈ ആദ്യം മുതൽ തായ്ലാണ്ടിലേക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ജൂലൈ 26ന് ആരംഭിക്കുന്ന ഡ്യുറണ്ട് കപ്പിനുവേണ്ടി തായ്‌ലാൻഡിൽ പരിശീലനത്തിനുശേഷം കൊൽക്കത്തയിലേക്കാണ് തിരിച്ചെത്തുന്നത്. അതിന് ശേഷമായിരിക്കും ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയിലെത്തുക.

ഇന്ത്യ-പാക് പോരാട്ടം; സഞ്ജുവിനും ജയ്സ്വാളിനും പ്രതീക്ഷ നൽകി നായകൻ രോഹിത് ശർമ്മയുടെ വാക്കുകൾ

ബ്ലാസ്റ്റേഴ്സ് നോട്ടമിട്ട ബ്രസീലിയൻ താരത്തിന് വേണ്ടി;4 ക്ലബുകൾ രംഗത്ത്