ലയണൽ മെസ്സിയില്ലാത്ത അർജന്റീനൻ ടീമിനെ ആരാധകർക്ക് സങ്കല്പിക്കാനാവില്ല. അർജന്റീയുടെ ആത്മാവും നട്ടെല്ലുമെല്ലാം മെസ്സിയാണ്. അതിനാൽ അടുത്ത ലോകകപ്പിൽ മെസ്സി കളിക്കണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അടുത്ത ലോകകപ്പ് കളിക്കുമോ എന്ന കാര്യത്തിൽ ഒരു അപ്‌ഡേറ്റുമായി മെസ്സി രംഗത്ത് വന്നിരിക്കുകയാണ്.
അമേരിക്കയിൽ നടക്കുന്ന അടുത്ത ലോകകപ്പിൽ തനിക്ക് കളിക്കാനാവുമോ എന്ന കാര്യം ഇപ്പോൾ ഉറപ്പിക്കാനാവില്ലെന്നാണ് മെസ്സിയുടെ വാക്കുകൾ. ആ സമയത്ത് തനിക്ക് എങ്ങനെ തോന്നുന്നുവോ അത് പോലെയായിരിക്കും കാര്യങ്ങളെന്നും മെസ്സി പറഞ്ഞു.
എനിക്ക് എങ്ങനെ തോന്നുന്നു, എന്റെ ശാരീരിക അവസ്ഥ എങ്ങനെയായിരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും തന്റെ തീരുമാനമെന്ന് മെസ്സി പറഞ്ഞു.
പ്രായം ഒരു സംഖ്യയാണ്, പക്ഷെ അതൊരു യാഥാർഥ്യം കൂടിയാണ്. ഞാൻ നേരത്തെ സ്പെയിനിലോ ഫ്രാൻസിലോ കളിച്ച ലെവലിലല്ല ഇപ്പോൾ കളിക്കുന്നത്. അവിടെ 3 ദിവസങ്ങൾ കൂടുമ്പോൾ ചാമ്പ്യൻസ്ലീഗിന്റെ ലീഗിലോ കളിക്കുമായിരുന്നു. എന്നാൽ മിയാമിയിൽ അങ്ങനെയല്ല കാര്യമെന്നും മെസ്സി പറഞ്ഞു.
ALSO READ: അർജന്റീനയ്ക്ക് വമ്പൻ തിരിച്ചടി; എൻസോയുമില്ല
ലോകകപ്പ് അടുക്കുമ്പോൾ ഞാൻ ഇപ്പോഴും ആ ലെവലിൽ തന്നെയാണോ എന്നത് കൂടി പരിശോധിച്ചായിരിക്കും തന്റെ തിരുമാനമെന്നും മെസ്സി പറഞ്ഞു.