in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

പ്രകടനം അതി ഗംഭീരം; വിദേശ സൂപ്പർ താരത്തിന്റെ കരാർ പുതുക്കി ഐഎസ്എൽ വമ്പന്മാർ…

അടുത്ത സീസൺ മുന്നോടിയായി വമ്പൻ നീക്കങ്ങളാണ് ഐഎസ്എൽ വമ്പന്മാരായ എഫ്സി ഗോവ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോളിത വിദേശ താരം ഒഡെ ഒനൈന്ത്യയുടെ കരാർ പുതുക്കിയിരിക്കുകയാണ് ഗോവ.

അടുത്ത സീസൺ വരെ നീള്ളുന്ന പുതിയ ഒരു വർഷ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ്സിയിൽ നിന്നുമായിരുന്നു സ്പാനിഷ് താരത്തെ ഗോവ സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ ഗോവയെ പ്ലേഓഫ്‌ വരെ എത്തിക്കാൻ ഏറ്റവും വലിയ പങ്കുവഹിച്ച താരമായിരുന്നു ഒഡെ ഒനൈന്ത്യ. താരം ഇതോടകം ഗോവക്കായി 23 മത്സരങ്ങൾ നിന്ന് ഒരു ഗോൾ നേടിയിട്ടുണ്ട്.

ഒഡെ ഒനൈന്ത്യയുടെ ക്യാപ്റ്റൻസി കീഴിൽ, ഒരു ലീഗ് സീസണിലെ ഏറ്റവും കുറവ് തോൽവികളാണ് ഗോവ കഴിഞ്ഞ സീസണിൽ നേരിട്ടത്. 2016ന് ശേഷം ഏറ്റവും കുറവ് ഗോൾ വഴങ്ങിയതും കഴിഞ്ഞ സീസണിലായിരുന്നു. എന്തിരുന്നാലും താരത്തിന്റെ കരാർ പുതുക്കലിൽ ആരാധകർ വളരെയധികം സന്തോഷത്തിലാണ്.

ആരാധകർക്ക് ആശങ്ക മാത്രം; പുതിയ അപ്ഡേറ്റുമായി മെസ്സി

ഇനി കളി മാറും;പുതിയ കോച്ചിങ് സംഘത്തെ നിയോഗിച്ച് ബ്ലാസ്റ്റേഴ്സ്🔥