in ,

OMGOMG

ഇനി കളി മാറും;പുതിയ കോച്ചിങ് സംഘത്തെ നിയോഗിച്ച് ബ്ലാസ്റ്റേഴ്സ്🔥

പുതിയ അസിസ്റ്റന്റ് പരിശീലകനെ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.ബിയോൺ വെസ്ട്രോമാണ് ഇനിമുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് പരിശീലകൻ.

കേരള ബ്ലാസ്റ്റേഴ്സ് കാര്യമായ മാറ്റങ്ങളാണ് ക്ലബ്ബിനകത്ത് ഇപ്പോൾ വരുത്തി കൊണ്ടിരിക്കുന്നത്. പരിശീലകൻ ഇവാൻ വുക്മനോവിച്ച്, അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക്‌ ഡോവൻ എന്നിവർ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. പുതിയ പരിശീലകനായി കൊണ്ട് സ്വീഡിഷ് പരിശീലകനായ മികേൽ സ്റ്റാറേയെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയും ചെയ്തിരുന്നു.

നിലവിൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിലേക്ക് ഒരു വലിയ മാറ്റം തന്നെയാണ് നടത്തുന്നത് ബ്ലാസ്റ്റേഴ്സ് കോച്ചിങ് സ്റ്റാഫിനെ തന്നെ മാറ്റുന്നുണ്ട്.ഇന്ന് ബ്ലാസ്റ്റേഴ്സ് സ്റ്റാറയോടൊപ്പം ഒരു പുതിയ കോച്ചിങ് സംഘത്തെ തന്നെ നിയമിച്ചിട്ടുണ്ട്.

പുതിയ അസിസ്റ്റന്റ് പരിശീലകനെ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.ബിയോൺ വെസ്ട്രോമാണ് ഇനിമുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് പരിശീലകൻ.

സെറ്റ് പീസ് പരിശീലകനെയാണ് ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുള്ളത്. കഴിഞ്ഞ കുറെ കാലമായി സെറ്റ് പീസുകൾ ബ്ലാസ്റ്റേഴ്സിന് ഒരു പ്രശ്നമാണ്. അത് പരിഹരിക്കാൻ ഫെഡറിക്കോ മൊറൈസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.

അവർക്ക് പുറമെ സഹ പരിശീലകനായി ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ സഹ പരിശീലകനായ ടിജി പുരുഷോത്തമൻ തുടരും.

പ്രകടനം അതി ഗംഭീരം; വിദേശ സൂപ്പർ താരത്തിന്റെ കരാർ പുതുക്കി ഐഎസ്എൽ വമ്പന്മാർ…

അടുത്ത സീസണിന് മുൻപായി ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്..