in ,

LOVELOVE CryCry AngryAngry OMGOMG LOLLOL

അടുത്ത സീസണിന് മുൻപായി ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനു വേണ്ടി കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ആരാധകരും. കഴിഞ്ഞ് പോയ സീസണിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒരുങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനു വേണ്ടി കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ആരാധകരും. കഴിഞ്ഞ് പോയ സീസണിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒരുങ്ങുന്നത്.

കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന പരിശീലകനും നിരവധി താരങ്ങളും ടീം വിട്ടതോടെ പരിശീലകരെയും പുതിയ താരങ്ങളെ അണിനിരത്തിയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിനായി ഒരുങ്ങുന്നത്.

Also Read – ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് സൈനിങ് എത്തി😍 യുവസൂപ്പർ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് തൂക്കി🔥

കഴിഞ്ഞ സീസണിലെ ഐ എസ് എലിലെ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിത്രിയോസ് ഡയമന്റാകോസ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോട് വിട പറഞ്ഞു കഴിഞ്ഞു. ഇനി ദിമിത്രിയോസിനു അനുയോജ്യമായ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

പക്ഷെ അടുത്ത സീസണിന് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എടുത്ത ഏറ്റവും മോശമായ തീരുമാനമാണ് ദിമിയെ വിട്ടുകളഞ്ഞതെന്നാണ് ആരാധകരുടെ അഭിപ്രായം. രണ്ട് സീസൺ കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ചരിത്രത്തിലെ മികച്ച ഗോൾസ്കോറർ പട്ടം സ്വന്തമാക്കിയ ദിമിത്രിയോസ് നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവാണ്.

കഴിഞ്ഞ സീസണ്കളിലെല്ലാം ബ്ലാസ്റ്റേഴ്സിന് വേണ്ടി മിക്ക മത്സരങ്ങളിലും ഗോളടിപ്പിച്ചു വിജയിപ്പിച്ച ഡിമിത്രിയോസിനു ആവശ്യപ്പെട്ട സാലറി വർധനവ് നൽകി ടീമിൽ നിലനിർത്തണമായിരുന്നു. ലൂണ ഇല്ലാത്ത മത്സരങ്ങളിൽ പോലും ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് നയിച്ചത് ദിമിയാണ്.

Also Read – തീർന്നിട്ടില്ല രാമാ.. കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഫോറിൻ താരവും ടീം വിടുന്നു..

മാത്രമല്ല എതിരാളികൾക്ക് മേൽ നന്നായി പ്രെസ്സ് ചെയ്തു കളിക്കുന്ന ദിമിത്രിയോസ് ടീമിൽ സ്ഥിരമായി മത്സരങ്ങളിൽ ഗോളടിക്കുന്ന ഏകമുന്നേറ്റനിര താരം കൂടിയായിരുന്നു. അടുത്ത സീസണിന് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമ്പോൾ നേരിടാൻ പോവുന്ന ഏറ്റവും വലിയ വെല്ലുവിളി ദിമിയെ പോലെയൊരു മികച്ച ഫിനിഷർ സൈനിങ് നേടുകയെന്നതാണ്.

Also Read – രാഹുലിന് പിന്നാലെ ഹോർമി, ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നോട്ടമിട്ട് എതിരാളികൾ..

നിലവിൽ ഫിനിഷർ റോളിൽ മുന്നേറ്റത്തിൽ മികവ് കാട്ടുന്ന ഒരുതാരം പോലും ബ്ലാസ്റ്റേഴ്സിൽ ഇല്ല എന്നത് മറ്റൊരു വസ്തുത. അതിനാൽ ദിമിക്ക് പകരം മികച്ച സൈനിങ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

Also Read – ദിമിക്ക് പകരം കിടിലൻ ക്രോയേഷ്യൻ സൈനിങ്😍🔥ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ ഇങ്ങനെ..

ഇനി കളി മാറും;പുതിയ കോച്ചിങ് സംഘത്തെ നിയോഗിച്ച് ബ്ലാസ്റ്റേഴ്സ്🔥

പ്രീ സീസൺ വിദേശത്ത് വെച്ച് നടത്താൻ ബ്ലാസ്റ്റേഴ്‌സ്; വമ്പൻ അപ്ഡേറ്റ് ഇതാ…