in , ,

LOVELOVE OMGOMG LOLLOL

പ്രീ സീസൺ വിദേശത്ത് വെച്ച് നടത്താൻ ബ്ലാസ്റ്റേഴ്‌സ്; വമ്പൻ അപ്ഡേറ്റ് ഇതാ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിനായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ ദിവസവും കടന്നു പോകുന്നതിനനുസരിച്ച് ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹമാണ് ക്ലബ്ബുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

നിലവിൽ എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകരും കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ എന്ന് തുടങ്ങുമെന്നല്ലാമാണ്. ഇപ്പോളിതാ ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

IFT ന്യൂസ്‌ മീഡിയയുടെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത സീസൺ മുന്നോടിയായിയായുള്ള ഫ്രീ സീസൺ തായിലാണ്ടിൽ വച്ച് നടത്തും എന്നാണ്.

പിന്നീട് അവിടെ നിന്ന് ഡ്യൂറൻഡ് കപ്പ് പങ്കെടുക്കാനായി ക്ലബ്ബ് കൊൽക്കത്തയിലേക്ക് വരുമെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ജൂലൈ മാസം ആദ്യ ആഴ്ചയിൽ തന്നെ പ്രീ സീസൺ തുടങ്ങാനാണ് സാധ്യത. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്തുവരുന്നതാണ്.

അടുത്ത സീസണിന് മുൻപായി ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്..

രണ്ട് കിടിലൻ പുലിക്കുട്ടികൾ യൂറോപ്പിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥സൈനിങ് ഉറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്..