in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ദിമിക്ക് പകരം കിടിലൻ ക്രോയേഷ്യൻ സൈനിങ്😍🔥ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ ഇങ്ങനെ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനു വേണ്ടി കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ആരാധകരും. കഴിഞ്ഞ് പോയ സീസണിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒരുങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനു വേണ്ടി കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ആരാധകരും. കഴിഞ്ഞ് പോയ സീസണിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒരുങ്ങുന്നത്.

കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന പരിശീലകനും നിരവധി താരങ്ങളും ടീം വിട്ടതോടെ പുതിയ താരങ്ങളെ അണിനിരത്തിയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിനായി ഒരുങ്ങുന്നത്.

കഴിഞ്ഞ സീസണിലെ ഐ എസ് എലിലെ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിത്രിയോസ് ഡയമന്റാകോസ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോട് വിട പറഞ്ഞു കഴിഞ്ഞു. ഇനി ദിമിത്രിയോസിനു അനുയോജ്യമായ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

Also Read – ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് സൈനിങ് എത്തി😍 യുവസൂപ്പർ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് തൂക്കി🔥

Also Read – തീർന്നിട്ടില്ല രാമാ.. കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഫോറിൻ താരവും ടീം വിടുന്നു..

നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ക്രോയേഷ്യൻ ലീഗിൽ കളിക്കുന്ന ടീമായ ലോകോമോട്ടിവ സഗ്രെബിന്റെ 34കാരനായ മുന്നേറ്റനിര താരം ദുജേ കോപ്പിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നതായി ട്രാൻസ്ഫർ റൂമറുകൾ ഉണ്ട്.

കഴിഞ്ഞ സീസണിൽ 23 മത്സരങ്ങളിൽ നിന്നും 12 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയ  താരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് രംഗത്തുണ്ടെന്ന് റൂമറുകൾ ഉണ്ടെങ്കിലും ഡീൽ പൂർത്തിയായിട്ടില്ല. ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് നീക്കങ്ങൾ തുടരുകയാണ്.

Also Read – രാഹുലിന് പിന്നാലെ ഹോർമി, ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നോട്ടമിട്ട് എതിരാളികൾ..

ഇത് ചരിത്രം; പാകിസ്താനെ തോൽപ്പിച്ച് അമേരിക്ക

ഇവിടേക്ക് വീണ്ടും തിരിച്ചു വരും;ബ്ലാസ്റ്റേഴ്സ് വിട്ട ജപ്പാനീസ് താരം